ഡോ​ണ്‍​ബോ​സ്കോ ബാ​സ്ക​റ്റ് ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​നു പ്രൗ​ഢോ​ജ്വ​ല​തു​ട​ക്കം
Sunday, September 25, 2022 12:29 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: മു​പ്പ​ത്തിയേ​ഴാ​മ​ത് അ​ഖി​ല​കേ​ര​ള ബാ​സ്ക​റ്റ് ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന് ഡോ​ണ്‍​ബോ​സ് കോ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ തു​ട​ക്ക​മാ​യി. ഇ​ന്‍റ​ർ നാ​ഷണ​ൽ ബാ​സ്ക​റ്റ് ബോ​ൾ താ​രം യൂ​ട്രി​ക് പെ​രേ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഇ​മ്മാ​നു​വേ​ൽ വ​ട്ട​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ​ണ്‍​ബോ​സ്കോ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​യ്സ​ണ്‍ മു​ള​വ​രി​ക്ക​ൽ, ഡോ​ണ്‍​ബോ​സ്കോ അ​ലു​മി​ന പ്ര​സി​ഡ​ന്‍റ് സി​ബി പോ​ൾ, ശി​വ​പ്ര​സാ​ദ്, ബാസ്ക​റ്റ് ബോ​ൾ പ​രി​ശീ​ല​ക​ൻ സ​ന്ദേ​ശ് ഹ​രി എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു.

ഐ​എ​സ്‌​സി പ്രി​ൻ​സി​പ്പ​ൽ ഫാ. ​മ​നുപീ​ടി​ക​യി​ൽ ന​ന്ദി പ​റ​ഞ്ഞു. മൂ​ന്നു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ ആ​ണ്‍​കു​ട്ടി​ക​ളു​ടേ​യും പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യും വി​ ഭാ​ഗ​ത്തി​ൽ വി​വി​ധ ജി​ല്ല​ക​ളി​ൽ നിന്നായി 21 ടീ​മു​ക​ളാ​ണു പ​ങ്കെ​ടു​ ക്കു​ന്ന​ത്. നാ​ളെ ടൂ​ർ​ണ​മെ​ന്‍റി​നു പ​രി​സ​മാ​പ്തി​യാ​വും. ആ​ദ്യ​റൗ​ണ്ട് ക​ളി​യി​ൽ ഡോ​ണ്‍​ബോ​സ് കോ എ​ച്ച്എ​സ്എ​സ് ഇ​രി​ങ്ങാ​ല​ക്കു​ട, ലൂ​ർ​ദ് പ​ബ്ലി​ക് കോ​ട്ട​യ​ത്തെ (59 -42) പ​രാ​ജ​യ​പ്പെ​ടു​ത്തി.