എ​ൽപിജി ഓ​പ്പ​ണ്‍ ഫോ​റം ഉ​ട​ൻ വി​ളി​ച്ചു​കൂ​ട്ടും
Sunday, September 25, 2022 12:29 AM IST
തൃ​ശൂ​ർ: മൂ​ന്നു വ​ർ​ഷ​ത്തി​ൽ അ​ധി​ക​മാ​യി ചേ​രാ​തി​രു​ന്ന ജി​ല്ലാ എ​ൽപിജി ഓ​പ്പ​ണ്‍ ഫോ​റം ഉ​ട​ൻ വി​ളി​ച്ചു​കൂ​ട്ടാ​ൻ ജി​ല്ലാ ക​ള​ക്ട​ർ ഹ​രി​ത വി. കു​മാ​ർ ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി. സ​ർ​ക്കാ​ർ നി​ർ​ദേ​ശം അ​നു​സ​രി​ച്ചു മൂ​ന്നു മാ​സ​ത്തി​ൽ ഒ​രി​ക്ക​ൽ എ​ൽപി​ജി ഓ​പ്പ​ണ്‍ ഫോ​റം വി​ളി​ച്ചു കൂ​ട്ടേ​ണ്ട​തു​ണ്ട്.

എ​ന്നാ​ൽ തൃ​ശൂ​ർ ജി​ല്ല​യി​ൽ ഓ​പ്പ​ണ്‍ ഫോ​റം ചേ​ർ​ന്നി​ട്ട് മൂ​ന്നു വ​ർ​ഷ​ത്തി​ൽ അ​ധി​ക​മാ​യി. എ​ൽ പി ​ജി വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു​പാ​ട് പ​രാ​തി​ക​ൾ ഉ​യ​ർ​ന്നു​വ​ന്നി​ട്ടു​ണ്ട്. ഓ​പ്പ​ണ്‍ ഫോ​റം കൂ​ടാ​ത്ത​തി​നാ​ൽ അ​വ പ​രി​ഹ​രി​ക്കു​വാ​ൻ ക​ഴി​യു​ന്നി​ല്ല. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി തൃ​ശൂ​ർ ജി​ല്ലാ ഉ​പ​ഭോ​ക്തൃ സ​മി​തി പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് മു​ട്ടി​ക്ക​ൽ ന​ൽ​കി​യ നി​വേ​ദ​നം പ​രി​ഗ​ണി​ച്ചാ​ണ് എ​ൽപിജി ഓ​പ്പ​ണ്‍ ഫോ​റം ഉ​ട​ൻ വി​ളി​ച്ചു ചേ​ർ​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.