വ​ധ​ശ്ര​മം: അ​ഞ്ചു പ്ര​തി​ക​ൾ​ക്കു 11 വ​ർ​ഷം ത​ട​വ്
Sunday, September 25, 2022 12:29 AM IST
ചാ​വ​ക്കാ​ട്: കു​ന്നം​കു​ള​ത്ത് ബാ​ർ ജീ​വ​ന​ക്കാ​രെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ അ​ഞ്ചു പ്ര​തി​ക​ൾ​ക്കു 11 വ​ർ​ഷം ത​ട​വും പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. കു​ന്നം​കു​ളം ചി​റ​ള​യം കൊ​ള്ള​ന്നൂ​ർ സ്റ്റി​ങ്സ​ണ്‍(22), കു​ന്നം​കു​ളം ശ​ങ്ക​ര​പു​രം അ​ജീ​സ​ണ്‍(28), ചി​റ്റ​ഞ്ഞൂ​ർ കു​ത്തൂ​ർ രോ​ഹി​ത് (22), ചി​റ​ള​യം വ​ലി​യവീ​ട്ടി​ൽ വി​ജി​ൽ (20), ചി​റ​ള​യം പാ​ട​ത്ത് ജി​വിൻ (20) എ​ന്നി​വ​രെ​യാ​ണു ത​ട​വി​നും ഇ​രു​പ​തി​നാ​യി​രം രൂ​പ പി​ഴ​യ​ട​യ്ക്കാ​നും ചാ​വ​ക്കാ​ട് അ​സി​സ്റ്റ​ന്‍റ് സെ​ഷ​ൻ​സ് ജ​ഡ്ജ് വി. ​വി​നോ​ദ് ശി​ക്ഷി​ച്ച​ത്.

2016 ജൂ​ലൈ മൂ​ന്നി​നാ​ണു സം​ഭ​വം ന​ട​ന്ന​ത്. ബാ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന സ​മ​യം ക​ഴി​ഞ്ഞ​തി​നാ​ൽ മു​റി​യി​ലി​രു​ന്ന് ബീ​ർ ക​ഴി​ക്കാ​ൻ മാ​നേ​ജ​ർ അ​നു​വ​ദി​ച്ചി​ല്ല. തു​ട​ർ​ന്നു​ണ്ടാ​യ സം​ഭ​വ​ത്തി​ന്‍റെ പ്ര​തി​കാ​ര​മാ​യി ബാ​റി​ലെ ജീ​വ​ന​ക്കാ​ർ താ​മ​സി​ക്കു​ന്ന വീ​ട്ടി​ലെ​ത്തി വ​ധി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​യി​രു​ന്നു കേ​സ്.