ബേ​ക്ക​റി ഉ​ട​മ​യെ ത​ല​യ്ക്ക​ടി​ച്ച് പ​രി​ക്കേ​ൽപ്പി​ച്ചു
Sunday, September 25, 2022 12:47 AM IST
ചാ​ല​ക്കു​ടി: സ​ർ​ബ​ത്ത് കു​ടി​ക്കാ​ൻ വ​ന്ന​യാ​ൾ ബേ​ക്ക​റി ഉ​ട​മ​യെ സോഡാ കു​പ്പി കൊ​ണ്ട് ത​ലയ്​ക്ക​ടി​ച്ച് പ​രി​ക്കേ​ൽപ്പി​ച്ചു. ത​ല​യ്ക്ക് പ​രി​ക്കേ​റ്റ സൗ​ത്ത് ജം​ഗ്ഷ​നി​ലെ കു​രി​യ​ൻ ബേ​ക്ക​റി ഉ​ട​മ തെ​ക്ക​ൻ വീ​ട്ടി​ൽ ജോ​സ്മോ​നെ ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​ക്ര​മി​യെ അ​ടു​ത്ത ക​ട​യു​ട​മ​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്നു പി​ടി​കൂ​ടി പോ​ലീ​സി​നു കൈ​മാ​റി. ത​മി​ഴ്നാ​ട് ന​ല്ലതോ​ട് ചി​ന്ന​ന്പ​ലം സ്വ​ദേ​ശി കൃ​ഷ്ണ മൂ​ർ​ത്തി (35) യെ ​പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30 മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്. മാ​ന​സി​ക വി​ഭ്രാ​ന്തി​യു​ള്ളയാ​ളാ ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.