തെ​രു​വുനാ​യ് കു​റു​കെ ചാ​ടി​; ബൈ​ക്ക് യാ​ത്രി​ക​നു പ​രി​ക്ക്
Sunday, September 25, 2022 12:47 AM IST
മൂ​ന്നു​പീ​ടി​ക : തെ​രു​വുനാ​യ കു​റു​കെ ചാ​ടി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​നു പ​രി​ക്ക്. പെ​രി​ഞ്ഞ​നം സ്വ​ദേ​ശി പൂ​വാം​പ​റ​ന്പി​ൽ റ​ഷീ​ദി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. എ​ട​മു​ട്ട​ത്തെ ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ര​നാ​യ റ​ഷീ​ദ് പ​ണി ക​ഴി​ഞ്ഞ് ബൈ​ക്കി​ൽ പോ​ക​വേ മൂ​ന്നു​പീ​ടി​ക പെ​ട്രോ​ൾ പ​ന്പി​നു സ​മീ​പ​ത്തവ​ച്ച് തെ​രു​വുനാ​യ ബൈ​ക്കി​നു കു​റു​കെ ചാ​ടു​ക​യാ​യി​രു​ന്നു.

നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മ​റി​ഞ്ഞ് റ​ഷീ​ദ് റോ​ഡി​ലേ​ക്ക് തെ​റി​ച്ച് വീ​ണു. കൈ​ക്കും കാ​ലി​നും പ​രി​ക്കേ​റ്റ റ​ഷീ​ദ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.