ക്രൈ​സ്റ്റ് കോ​ള​ജി​ൽ നാ​ക് സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​യി
Sunday, September 25, 2022 12:47 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ പ്ര​വ​ർ​ത്ത​ന മി​ക​വ് പ​രി​ശോ​ധി​ച്ച് സം​സ്ഥാ​ന ത​ല​ത്തി​ൽ ഗ്രേ​ഡ് നി​ശ്ച​യി​ക്കു​ന്ന സ്റ്റേ​റ്റ് അ​സ​സ്മെ​ന്‍റ് ആ​ൻ​ഡ് അ​ക്രെ​ഡി​റ്റേ​ഷ​ൻ സെ​ന്‍റ​ർ (എ​സ്എ​എ​സി)​ന്‍റെ വി​ദ​ഗ്ധ സം​ഘ​ത്തി​ന്‍റെ ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​നം ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജി​ൽ പൂ​ർ​ത്തി​യാ​യി.

കേ​ര​ള ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നു കീ​ഴി​ൽ ക​ലാ​ല​യ​ങ്ങ​ളു​ടെ ഗ​വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​ഠ​ന പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ മി​ക​വും ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ൽ സ്ഥാ​പി​ത​മാ​യ​താ​ണ് എ​സ്എ​എ​സി.

ദേ​ശീ​യ​ത​ല​ത്തി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ മി​ക​വ് പ​രി​ശോ​ധി​ക്കു​ന്ന ബോ​ഡി​യാ​യ എ​ൻ​എ​എ​സി മു​ൻ അ​ധ്യ​ക്ഷ​ൻ പ്ര​ഫ. രം​ഗ​നാ​ഥ ഗൗ​ഢ ചെ​യ​ർ​മാ​നാ​യ വി​ദ​ഗ്ധ സ​മി​തി​യി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സി​ല​ർ പ്ര​ഫ. സാ​ബു കെ. ​തോ​മ​സ്, കേ​ര​ള ച​രി​ത്ര ഗ​വേ​ഷ​ണ കൗ​ണ്‍​സി​ൽ അ​ധ്യ​ക്ഷ​ൻ ഡോ. ​മൈ​ക്കി​ൾ ത​ര​ക​ൻ, കേ​ര​ള ക​ലാ​മ​ണ്ഡ​ലം വൈ​സ് ചാ​ൻ​സി​ല​ർ ഡോ. ​ടി.​കെ. നാ​രാ​യ​ണ​ൻ, കു​സാ​റ്റ് പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. വി.​ജി. ശ​ങ്ക​ര​ൻ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യി​രു​ന്നു. വി​ദ​ഗ്ധ സ​മി​തി​യെ​യും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ണ്‍​സി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി സം​ഘ​ത്തെ​യും കോ​ള​ജ് മാ​നേ​ജ​ർ, പ്രി​ൻ​സി​പ്പ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു.