സിനിമയുടെ പ്രൊ​മോ​ഷ​നാ​യി സുരേഷ് ഗോപിയെത്തി
Sunday, September 25, 2022 12:47 AM IST
ക​യ്പ​മം​ഗ​ലം: സു​രേ​ഷ് ഗോ​പി​യെ നാ​യ​ക​നാ​ക്കി ജി​ബു ജേ​ക്ക​ബ് സം​വി​ധാ​നം ചെ​യ്യു​ന്ന "മേ ​ഹൂം മൂ​സ​'യു​ടെ പ്രൊ​മോ​ഷ​നാ​യി താ​ര​ങ്ങ​ളും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രും മ​തി​ല​കം സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ളി​ലെ​ത്തി.

വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്ന് താ​ര​ങ്ങ​ളെ സ്വീ​ക​രി​ച്ചു. സു​രേ​ഷ് ഗോ​പി, സം​വി​ധാ​യ​ക​ൻ ജി​ബു ജേ​ക്ക​ബ്, തി​ര​ക്ക​ഥാ​കൃ​ത്ത് രൂ​പേ​ഷ് റെ​യ്ൻ, നി​ർ​മാ​താ​വ് തോ​മ​സ് തി​രു​വ​ല്ല, സം​ഗീ​ത സം​വി​ധാ​യ​ക​ൻ ശ്രീ​നാ​ഥ്, താ​ര​ങ്ങ​ളാ​യ മി​ഥു​ൻ ര​മേ​ഷ്, ക​ണ്ണ​ൻ സാ​ഗ​ർ, ശ​ശാ​ങ്ക​ൻ മ​യ്യ​നാ​ട് തു​ട​ങ്ങി​യ​വ​രാ​ണ് സ്കൂ​ളി​ലെ​ത്തി​യ​ത്. കു​ട്ടി​ക​ളു​മാ​യി സി​നി​മ​യെ കു​റി​ച്ച് സം​സാ​രി​ക്കു​ക​യും ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ളും ആ​ല​പി​ച്ച ശേ​ഷം 450 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി സി​നി​മ​യു​ടെ ടി​ക്ക​റ്റും ന​ൽ​കി​യാ​ണ് താ​ര​ങ്ങ​ൾ മ​ട​ങ്ങി​യ​ത്.

മ​ല​പ്പു​റ​ത്തു​കാ​ര​ൻ മൂ​സ​യു​ടെ ജീ​വി​ത ക​ഥ പ​റ​യു​ന്ന മേ ​ഹൂം മൂ​സ ഇ​ന്ത്യ​യു​ടെ സ​മ​കാ​ലി​ക​ത​യു​ടെ പ്ര​തി​ഫ​ല​നം കൂ​ടി​യാ​ണ്. ഇ​ന്ത്യ​യു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളാ​യ വാ​ഗാ ബോ​ർ​ഡ​ർ, കാ​ർ​ഗി​ൽ, പു​ഞ്ച്, ഗു​ൽ​മാ​ർ​ഗ്, എ​ന്നി​വി​ട​ങ്ങ​ളി​ലും ഡ​ൽ​ഹി, ജ​യ്പ്പൂ​ർ, പൊ​ന്നാ​നി, കൊ​ടു​ങ്ങ​ല്ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​യി​ട്ടാ​ണ് ഈ ​ചി​ത്ര​ത്തി​ൻ​റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി​രി​ക്കു​ന്ന​ത്. സെ​പ്തം​ബ​ർ 30 ന് ​സെ​ൻ​ട്ര​ൽ​ പി​ക്ചേ​ഴ്സാ​ണ് ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കു​ന്ന​ത്.