ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ അ​ക്ര​മം: ര​ണ്ടു​പേ​ർ പി​ടി​യി​ൽ
Monday, September 26, 2022 12:44 AM IST
ചാ​വ​ക്കാ​ട്: പോ​പ്പു​ല​ർ​ഫ്ര​ണ്ട് വെ​ള്ളി​യാ​ഴ്ച ന​ട​ത്തി​യ ഹ​ർ​ത്താ​ലി​നി​ട​യി​ൽ അ​ക്ര​മം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ൽ.
പി​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ ക​ട​പ്പു​റം അ​ഞ്ച​ങ്ങാ​ടി കീ​ലാ​ട്ട് മു​ഹ​മ്മ​ദ് അ​മ്മാ​ർ (25), ക​ട​പ്പു​റം ക​റുക​മാ​ട് പോ​ക്കാ​ക്കി​ല്ല​ത്ത് മു​ഹ​മ്മ​ദ് ഇ​സ്മ​യി​ൽ (38) എ​ന്നി​വ​രെ​യാ​ണ് ചാ​വ​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.​ ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്ത് വാ​ഹ​ന​ങ്ങ​ൾ​ക്കും മ​റ്റും നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​നാ​ണ് അ​റ​സ്റ്റ്.
സി​സി​ടി​വി പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.