ശ്രീ​ഗു​രു​വാ​യൂ​ര​പ്പ​ൻ മേ​ള​ പു​ര​സ്കാ​രം കേ​ള​ത്ത് ​അര​വി​ന്ദാ​ക്ഷ​ൻ മാ​രാ​ർ​ക്ക് സ​മ്മാ​നി​ച്ചു
Monday, September 26, 2022 12:44 AM IST
ഗു​രു​വാ​യൂ​ർ: പു​രാ​ത​ന നാ​യ​ർ ത​റ​വാ​ട്ട് കൂ​ട്ടാ​യ്മ ചി​ങ്ങ​മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഏ​ർ​പ്പെ​ടു​ത്തി​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ മേ​ള​പു​ര​സ്കാ​രം കേ​ള​ത്ത് അ​ര​വി​ന്ദാ​ക്ഷ​ൻ മാ​രാ​ർ​ക്ക് പ​ത്മ​ശ്രീ പെ​രു​വ​നം കു​ട്ട​ൻ മാ​രാ​ർ സ​മ്മാ​നി​ച്ചു. 5001 രൂപ​യും പ്ര​ശ​സ്തി​പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങി​യ​താ​ണ് പു​ര​സ്കാ​രം.
ഗു​രു​വാ​യൂ​ർ ക്ഷേ​ത്രം ഉൗ​രാ​ള​ൻ മ​ല്ലി​ശേ​രി പ​ര​മേ​ശ്വ​ര​ൻ ന​ന്പൂ​തി​രി​പ്പാ​ട് സ​മാ​ദ​ര​ണസ​ദ​‌​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​ കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് കെ.​ടി.​ ശി​വ​രാ​മ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​നാ​യി. ന​ട​ൻ ന​ന്ദ​കി​ഷോ​ർ മു​ഖ്യാ​തി​ഥി​യാ​യി. മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ എ. ​വേ​ണു​ഗോ​പാ​ൽ, അ​നി​ൽ ക​ല്ലാ​റ്റ്, ര​വി ച​ങ്ക​ത്ത്, ബാ​ല​ൻ വാ​റ​ണാ​ട്ട്, ഗു​രു​വാ​യൂ​ർ ജ​യ​പ്ര​കാ​ശ്, ശ്രീ​ധ​ര​ൻ മാ​ന്പു​ഴ, ജ​യ​റാം​ആ​ല​ക്ക​ൽ, മു​ര​ളി അ​ക​ന്പ​ടി, ശ​ശി കേ​നാ​ട​ത്ത്, ചൊ​വ്വ​ല്ലൂ​ർ മോ​ഹ​ന വാ​രി​യ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.