സൗ​ജ​ന്യ ആ​സ്മ, അ​ല​ർ​ജി പോ​സ്റ്റ് കോ​വി​ഡ് രോ​ഗ​നി​ർ​ണ​യ ക്യാ​ന്പ്
Monday, September 26, 2022 12:47 AM IST
ചി​യ്യാ​രം: കെസിവൈഎമ്മിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചി​യ്യാ​രം ഇ​ട​വ​ക​യി​ൽ സൗ​ജ​ന്യ ആ​സ്മ, അ​ല​ർ​ജി പോ​സ്റ്റ് കോ​വി​ഡ് രോ​ഗ​നി​ർ​ണ​യ ക്യാ​ന്പ് ന​ട​ത്തി.
ഡോ​. സി.പി. അ​ശ്വി​ൻ, ജെ​റി​ൽ ബൈ​ജു എന്നിവർ ക്യാ​ന്പി​നു നേ​തൃ​ത്വം ന​ൽ​കി. ചി​യ്യാ​രം ഇ​ട​വ​ക മു​ൻ കെ​സിവൈഎം മെ​ന്പ​ർ ആ​യ ഡോ​. ന​മി​ത മേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സി​ൻഡി​ക്കേ​റ്റ് അം​ഗം സാ​ജ​ൻ ജോ​സ് ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സെ​ക്ര​ട്ട​റി കു​ര്യ​ൻ ജോ​യ് ആ​ശം​സ പ്ര​സം​ഗം ന​ട​ത്തി. ചി​യ്യാ​രം ഇ​ട​വ​ക വി​കാ​രി ഫാ​. ജെ​യ്സ​ണ്‍ പു​ലി​ക്കോ​ട്ടി​ൽ ലൂ​സി പോ​ൾ​സ​ണ്‍ സം​സാ​രി​ച്ചു. ക്യാ​ന്പി​ൽ വെ​ച്ച് 900 വി​ല വ​രു​ന്ന സ്പൈ​റോ​മെ​ട്രി ടെ​സ്റ്റ് സൗ​ജ​ന്യ​മാ​യി ചെ​യ്തു. നൂ​റോ​ളം പേ​ർ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്തു. വ​നി​ത പ്ര​സി​ഡ​ന്‍റ് റോ​സ്മേ​രി ജോ​യ് സ്വാ​ഗ​തവും കെ​സിവൈഎം ട്ര​ഷ​റ​ർ ആ​ദ​ർ​ശ് ന​ന്ദിയും പ​റ​ഞ്ഞു

നി​ർ​മാ​ണ മേ​ഖ​ല​യി​ലെ ആനുകൂല്യങ്ങൾ
ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം

പാ​വ​റ​ട്ടി: നി​ർ​മാ​ണ മേ​ഖ​ല​യി​ലെ ക്ഷേ​മ​നി​ധി, കു​ടി​ശി​ക പെ​ൻ​ഷ​ൻ സം​ഖ്യ എ​ന്നി​വ ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണമെ​ന്ന് സി​മ​ന്‍റ് വ​ർ​ക്കേ​ഴ്സ് ജി​ല്ലാ കെ​ടി​യു​സി പ്ര​വ​ർ​ത്ത​കയോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു .
കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​വി. കു​രി​യാ​ക്കോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷേ​മ​നി​ധി​യി​ൽ നി​ന്നും സ​ർ​ക്കാ​ർ എ​ടു​ത്ത വാ​യ്പ തി​രി​ച്ച​ടയ്​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ സി​മ​ന്‍റ് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻകെ​ടിയു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​.സി. ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​മ​സ് ചി​റ​മ​ൽ, എ​ൻ.​ജെ. ​ലി​യോ, വി.​ജെ.​ വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു