തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി സോ​ഷ്യ​ൽ ഓ​ഡി​റ്റ് പ​ബ്ലി​ക് ഹി​യ​റിം​ഗ്
Monday, September 26, 2022 12:47 AM IST
തി​രു​വി​ല്വാ​മ​ല: മ​ഹാ​ത്മാ​ഗാ​ന്ധി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി സോ​ഷ്യ​ൽ ഓ​ഡി​റ്റ് പ​ബ്ലി​ക് ഹി​യ​റിം​ഗ് തി​രു​വി​ല്വാ​മ​ല ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്നു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ ​പ​ത്മ​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​ഉ​ദ​യ​ൻ അ​ധ്യ​ക്ഷ​നാ​യി. തൊ​ഴി​ൽ ദി​ന​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും പ​ദ്ധ​തി വ​ഴി തൊ​ഴി​ൽ മേ​ഖ​ല വ​ർ​ധി​പ്പി​ക്കു​വാ​നും പാ​ളി​ച്ച​ക​ളി​ല്ലാ​തെ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​തി​നു​മാ​യാ​ണ് സോ​ഷ്യ​ൽ ഓ​ഡി​റ്റ് സം​ഘ​ടി​പ്പി​ച്ച​ത്. സോ​ഷ്യ​ൽ ഓ​ഡി​റ്റ് ബ്ലോ​ക് റി​സോ​ഴ്സ് പേ​ഴ്സ​ണ്‍ മോ​നി​ഷ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.
ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷന്മാ​രാ​യ സ്മി​ത സു​കു​മാ​ര​ൻ , രാ​മ​ച​ന്ദ്ര​ൻ വെ​ട്ടു​കാ​ട്ടി​ൽ, വി​നി ഉ​ണ്ണി​കൃ​ഷ്ണ​ൻ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം. ​എ​സ്. രോ​ഹി​ണി, പ്ര​ശാ​ന്തി രാ​മ​രാ​ജ​ൻ, അ​ക്ര​ഡി​റ്റ​ഡ് എ​ൻജിനീ​യ​ർ ശ​ര​ണ്യ കേ​ശ​വ​ൻ, കെ.എ​ൻ. ശാ​ന്തി​കൃ​ഷ്ണ, ടി. ​ഐ​ശ്വ​ര്യ, പി. ​മീ​ര, വി. ​പ്രി​യ, കെ.എം. രാ​ധി​ക തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.