ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്തി​ൽ ച​രി​ത്ര സാം​സ്കാ​രി​കോ​ത്സ​വം
Monday, September 26, 2022 12:47 AM IST
കേ​ച്ചേ​രി: ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്ത് 2022-2023 വ​ർ​ഷ​ത്തെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി സം​ഘ​ടി​പ്പി​ക്കു​ന്ന ച​രി​ത്ര സാം​സ്ക്കാ​രികോ​ത്സ​വ​ത്തി​ന് ഒ​രു​ക്ക​ങ്ങ​ളാ​യി.
സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​കം, സ്ത്രീ​പ​ക്ഷ ന​വ​കേ​ര​ളം എ​ന്നീ പ​ദ്ധ​തി​ക​ളി​ലൂ​ന്നി, പ​ഞ്ചാ​യ​ത്തി​ലെ 18 വാ​ർ​ഡു​ക​ളി​ലും ഗ്രാ​മോ​ത്സ​വ​ങ്ങ​ളാ​ണ് ന​ട​ക്കു​ക. ഗാ​ന്ധി ജ​യ​ന്തി ദി​ന​മാ​യ ഒ​ക്ടോ​ബ​ർ ര​ണ്ടു മു​ത​ൽ കേ​ര​ള​പ്പി​റ​വി ദി​ന​മാ​യ ന​വം​ബ​ർ ഒ​ന്നു വ​രെ നീ​ളു​ന്ന ച​രി​ത്ര സാം​സ്ക്കാ​രി കോ​ത്സ​വ​ത്തി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ളിൽ സെ​മിനാ​റു​ക​ൾ, ക​ലാ-​കാ​യി​ക സാ​ഹി​ത്യ​മ​ത്സ​ര​ങ്ങ​ൾ, വി​ളം​ബ​ര ജാ​ഥ, കേ​ര​ള​ത്തി​ന്‍റെ ത​നി​മ വെ​ളി​പ്പെ​ടു​ത്തു​ന്ന സാം​സ്ക്കാ​രി​ക ഘോ​ഷ​യാ​ത്ര, മ​ദ്യ-​മ​യ​ക്കു​മ​രു​ന്ന് ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സു​ക​ൾ, കാ​ർ​ഷി​ക വി​ജ്ഞാ​ന സ​ദസ്, മാ​ലി​ന്യ​മു​ക്ത പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യും ന​ട​ത്തും.
മു​ന്നൊ​രു​ക്ക​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് രേ​ഖ സു​നി​ൽ ചെ​യ​ർ​മാ​നാ​യും പ​ഞ്ചാ​യ​ത്ത് ആ​സൂ​ത്ര​ണ സ​മി​തി അം​ഗം എം.​ബി.​പ്ര​വീ​ണ്‍ ജ​ന​ൽ ക​ണ്‍​വീ​ന​റാ​യും 501 അം​ഗ സം​ഘാ​ട​ക​സ​മി​തി​യാ​ണ് രൂ​പീ​ക​രി​ച്ച​ത്.
കേ​ച്ചേ​രി സി​റ്റി മ​ഹ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചൊ​വ്വ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ആ​ൻ​സി വി​ല്യം​സ് സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​ഖ സു​നി​ൽ അ​ധ്യക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ്പി.​ടി. ജോ​സ് വി​ശ​ദീ​ക​ര​ണ​വും ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ദ്ധ്യ​ക്ഷ​ൻ ടി.​സി.​സെ​ബാ​സ്റ്റ്യ​ൻ മാ​സ്റ്റ​ർ ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.
സം​സ്ഥാ​ന കെ​ൽ ചെ​യ​ർ​മാ​ൻ പി.​കെ.​രാ​ജ​ൻ മാ​സ്റ്റ​ർ, ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ സു​നി​ത ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഹ​സ​നു​ൽ ബെ​ന്ന, വി.​പി.​ലീ​ല,വ്യാ​പാ​രി പ്ര​തി​നി​ധി​ക​ളാ​യ സ​ജി ചി​റ​മ്മ​ൽ, തോ​മ​സ് പ​ട്ടി​ക്ക​ര, എ​ക്സൈ​സ് ഓ​ഫീ​സ​ർ ര​തി​ക ഷാ​ജി, കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ണ്‍ ജി​ഷ സു​നി​ൽ​കു​മാ​ർ എ​ൻ. ആ​ർ. ഇ.​ജി.​എ.​ഇ. വി. ​ധ​ന്യ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​എ.​ഷൈ​ല എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.