തി​രു​മു​ടി​ക്കു​ന്ന് വ​ട​ക്കേ ക​പ്പേ​ള​യി​ൽ ഉൗ​ട്ടു​തി​രു​നാ​ൾ സ​മാ​പി​ച്ചു
Monday, September 26, 2022 12:49 AM IST
കൊ​ര​ട്ടി: തി​രു​മു​ടി​ക്കു​ന്ന് വ​ട​ക്കേ ക​പ്പേ​ള​യി​ൽ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തി​രു​നാ​ൾ സ​മാ​പി​ച്ചു. ഇ​ന്ന​ലെ വൈ​കീ​ട്ട് ന​ട​ന്ന ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന​ക്കും ല​ദീ​ഞ്ഞി​നും ചാ​ല​ക്കു​ടി സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ന​വീ​ൻ ഉൗ​ക്ക​ൻ കാ​ർ​മി​ക​നാ​യി. തി​രു​നാ​ൾ നൊ​വേ​ന​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ച്ച​ത് ഫാ. ​റോ​യി വെ​ണ്ണൂ​ക്കാ​ര​നാ​യി​രു​ന്നു.
ഫാ. ​ന​വീ​ൻ ഉൗ​ക്ക​ൻ വ​ച​ന​സ​ന്ദേ​ശം ന​ൽ​കി. തു​ട​ർ​ന്ന് ന​ട​ന്ന ഉൗ​ട്ടു​നേ​ർ​ച്ച തി​രു​മു​ടി​ക്കു​ന്ന് പ​ള്ളി സ​ഹ​വി​കാ​രി ഫാ. ​റോ​ബി​ൻ വാ​ഴ​പ്പി​ള്ളി വെ​ഞ്ചി​രി​ച്ചു. തി​രു​നാ​ൾ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ജോ​ഷി ജോ​സ് പാ​റേ​ക്കാ​ട​ൻ, കു​ടും​ബ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബാ​ബു ക​ണ്ണ​ന്പു​ഴ, ബെ​ന്നി പോ​ൾ വ​ല്ലൂ​രാ​ൻ, മി​നി ജി​മ്മി വെ​ണ്ണൂ​ക്കാ​ര​ൻ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ക​മ്മി​റ്റി​ തി​രു​നാ​ൾ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.