മെ​ഗാ വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ്
Monday, September 26, 2022 12:49 AM IST
വെ​ള്ളാ​ങ്ക​ല്ലൂ​ർ: വെ​ള്ളാ​ങ്ക​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വെ​റ്റി​ന​റി ആ​ശു​പ​ത്രി​യി​ൽ സം​ഘ​ടി​പ്പി​ച്ച ര​ണ്ടാ​മ​ത് മെ​ഗാ വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ട് എം.​എം. മു​കേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്യാ​ന്പി​ൽ 62 നായ​ക​ൾ​ക്ക് പേ​വി​ഷ​ബാ​ധ​ക്കെ​തി​രെ​യു​ള്ള ആ​ന്‍റി റാ​ബി​സ് വാ​ക്സി​നേ​ഷ​ൻ ചെ​യ്തു. വെ​റ്റി​ന​റി സ​ർ​ജ​ൻ ഡോ. ​ഷി​ബു പി.​വി.​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ക്യാ​ന്പി​ൽ അ​സി. ഫീ​ൽ​ഡ് ഓ​ഫീ​സ​ർ റ​ഷീ​ദ എ​സ്.​കെ, ലൈ​വ് സ്റ്റോ​ക് ഇ​ൻ​സ്പെ​ക്ട​ർ ജി​നൊ സി.​വി., അ​റ്റ​ൻ​ഡ​ന്‍റ് മി​നി, സു​ജ​ൻ പൂ​പ്പ​ത്തി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ര​ണ്ട് ക്യാ​ന്പു​ക​ളി​ലും മ​റ്റ് ദി​വ​സ​ങ്ങ​ളി​ലു​മാ​യി 400ൽ​പ​രം വ​ള​ർ​ത്ത് മൃ​ഗ​ങ്ങ​ൾ​ക്ക് വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി. ലൈ​സ​ൻ​സി​നാ​യി 216 അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കും വാ​ക്സി​നേ​ഷ​നും ലൈ​സ​ൻ​സും ഉ​റ​പ്പാ​ക്കു​ന്ന​തോ​ടൊ​പ്പം ലൈ​സ​ൻ​സി​ല്ലാ​തെ നാ​യ​ക​ളെ വ​ള​ർ​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി റി​ഷി കെ. ​അ​റി​യി​ച്ചു.
മ​റ്റ​ത്തൂ​ർ: മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ വ​ള​ർ​ത്തു നാ​യ​ക​ൾ​ക്കു​ള്ള പേ​വി​ഷ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ശ്വ​തി വി​ബി ഉ​ദ്ഘാ​ട​നം​ചെ​യ്തു. വെ​ള്ളി​ക്കു​ള​ങ്ങ​ര വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി​യി​ലെ സ​ർ​ജ​ൻ ഡോ.​എം.​ജി. സ​ജേ​ഷ്, ലൈ​വ് സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ട​ർ കെ.​ആ​ർ. ബാ​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ട​ന്ന​ത്. 23 വാ​ർ​ഡു​ക​ളി​ലെ 875 നാ​യ്ക്ക​ൾ​ക്ക് കു​ത്തി​വ​യ്പ്പ് ന​ൽ​കി. നാ​യ്ക്ക​ളെ വ​ള​ർ​ത്തു​ന്ന​വ​ർ​ക്ക് ലൈ​സ​ൻ​സ് ന​ൽ​കാ​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചു.