തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​; പ്ര​വൃ​ത്തി​ക​ളു​ടെ എ​ണ്ണം വെ​ട്ടി​ക്കു​റ​ക്കു​ന്ന​തി​നെ​തി​രെ പ്ര​മേ​യം
Monday, September 26, 2022 12:49 AM IST
കൊ​ട​ക​ര: മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലെ പ്ര​വൃ​ത്തി​ക​ളു​ടെ എ​ണ്ണം വെ​ട്ടി​ക്കു​റ​ക്കു​ന്ന​തി​നെ​തി​രെ കൊ​ട​ക​ര പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി പ്ര​മേ​യം പാ​സാ​ക്കി.
കൊ​ട​ക​ര പ​ഞ്ചാ​യ​ത്തി​ലെ 35,689 ജ​ന​സം​ഖ്യ​യി​ൽ 3,422 പേ​ർ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ൽ തൊ​ഴി​ൽ കാ​ർ​ഡ് ഉ​ള്ള​വ​രാ​ണ്. ഇ​തി​ൽ 2,283പേ​ർ സ​ജീ​വ തൊ​ഴി​ലാ​ളി​ക​ളാ​ണ്. ഇ​തി​ൽ 2,087പേ​ർ സ്ത്രീ​ക​ളാ​ണ്. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ വ​രു​ത്തി​യ മാ​റ്റ​ങ്ങ​ൾ പ്ര​വൃ​ത്തി​ക​ളു​ടെ എ​ണ്ണം വെ​ട്ടി​ക്കു​റ​ക്ക​ൽ എ​ന്നി​വ തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​ത​ത്തെ സാ​ര​മാ​യി ബാ​ധി​ക്കു​ന്ന​താ​യി പ്ര​മേ​യ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.
ജ​ന​സാ​ന്ദ്ര​ത കൂ​ടു​ത​ലു​ള്ള കൊ​ട​ക​ര പ​ഞ്ചാ​യ​ത്തി​ന് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തൊ​ഴി​ൽ ന​ൽ​കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​യ​തി​നാ​ൽ ഇ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ തൊ​ഴി​ൽ ന​ൽ​കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യ്യാ​റാ​ക​ണ​മെ​ന്ന് പ്ര​മേ​യം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ടി​വി​റ്റി കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നും ക​ഴി​ഞ്ഞ ഒ​ന്ന​ര​വ​ർ​ഷ​ത്തോ​ളം കേ​ന്ദ്ര​ത്തി​ൽ നി​ന്നും മെ​റ്റീ​രി​യ​ൽ ഫ​ണ്ട് ല​ഭ്യ​മാ​കാ​തി​രു​ന്ന​ത് പ്ര​വൃ​ത്തി​ക​ൾ ഏ​റ്റെ​ടു​ക്കു​ന്ന​തി​നും ഉ​പ​ജീ​വ​ന പ്രോ​ത്സാ​ഹ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ആ​സ്തി​ക​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​നും ത​ട​സ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​താ​യും പ്ര​മേ​യ​ത്തി​ൽ പ​റ​യു​ന്നു.
മൂ​ന്നു​മാ​സ​ത്തി​നു​ള്ളി​ൽ മെ​റ്റീ​രി​യ​ൽ ഫ​ണ്ട് ന​ൽ​കു​ന്ന​തി​ന് സം​വി​ധാ​നം ഉ​ണ്ടാ​ക്ക​ണ​മെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൃ​ത്യ​മാ​യി വേ​ത​നം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും ഭ​ര​ണ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി. ​ര​ജീ​ഷ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. അം​ഗം ടി.​കെ.​ പ​ദ്മ​നാ​ഭ​ൻ പി​ൻ​തു​ണ​ച്ച പ്ര​മേ​യം ഏ​ക​ക​ണ്ഠ​മാ​യി യോ​ഗം അം​ഗീ​ക​രി​ച്ച​താ​യി പ്ര​സി​ഡ​ന്‍റ് അ​ന്പി​ളി സോ​മ​ൻ അ​റി​യിച്ചു.