12 വർഷം കഠിനതടവും ലക്ഷം രൂപ പിഴയും
Tuesday, September 27, 2022 12:31 AM IST
തൃ​ശൂ​ർ: ഏ​ഴു വ​യ​സു​കാ​രി​ക്കു​നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യയാൾക്ക് വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 12 വ​ർ​ഷം ക​ഠി​ന ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. അ​മ​ല ന​ഗ​റി​ൽ പ​റ​പ്പു​ള്ളി ജോ​സി​നെ (65) തൃ​ശൂ​ർ ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി ജ​ഡ്ജി ബി​ന്ദു സു​ധാ​ക​ര​നാ​ണു ശി​ക്ഷി​ച്ച​ത്.
പോ​ക്സോ നി​യ​മം ഒ​ന്പ​ത്, പ​ത്ത് വ​കു​പ്പു​ക​ൾ പ്ര​കാ​രം ഏ​ഴു വ​ർ​ഷം ക​ഠി​ന ത​ട​വി​നും 50,000 രൂ​പ പി​ഴ​യ​ട​യ്ക്കാ​നും ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​ത്തി​ലെ 354 വ​കു​പ്പു പ്ര​കാ​രം അ​ഞ്ചു വ​ർ​ഷം ക​ഠി​ന ത​ട​വി​നും 50,000 രൂ​പ പി​ഴ​യ​ട​യ്ക്കാ​നു​മാ​ണ് വി​ധി. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു വ​ർ​ഷം കൂ​ടി ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം. പി​ഴ​യ​ട​ച്ചാ​ൽ തു​ക ക്രി​മി​ന​ൽ ന​ട​പ​ടി നി​യ​മം 357 വ​കു​പ്പു പ്ര​കാ​രം അ​തി​ജീ​വി​ത​യ്ക്കു ന​ല്കാ​നും വി​ധി​ന്യാ​യ​ത്തി​ൽ പ​രാ​മ​ർ​ശ​മു​ണ്ട്.
2014- 2015 വ​ർ​ഷ​ങ്ങ​ളി​ലാ​ണ് കേ‌​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ആ​രു​മി​ല്ലാ​ത്ത സ​മ​യ​ത്ത് ബാ​ലി​ക​യെ പ്ര​ലോ​ഭി​പ്പി​ച്ച് വീ​ട്ടി​ലേ​ക്കു വി​ളി​ച്ചു​വ​രു​ത്തി പ​ല​ത​വ​ണ​ക​ളാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണു കേ​സ്. പേ​രാ​മം​ഗ​ലം പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച കേ​സി​ൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​നെ​ന്ന നി​ല​യി​ൽ പ്ര​തി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ പ്ര​വൃ​ത്തി ഗു​രു​ത​ര​മാ​യ കു​റ്റ​കൃ​ത്യ​മാ​ണെ​ന്ന പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം കോ​ട​തി അം​ഗീ​ക​രി​ച്ചു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പ്ര​തി​യെ ജോ​ലി​യി​ൽ​നി​ന്നു പി​രി​ച്ചു വി​ട്ടി​രു​ന്നു.
ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ബി. ​സ​ന്തോ​ഷ്, ഇ. ​ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത് . പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി ഫാ​സ്റ്റ് ട്രാ​ക് കോ​ട​തി സ്പെ​ഷ്യ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. കെ.​പി. അ​ജ​യ് കു​മാ​ർ ഹാ​ജ​രാ​യി.