വ്യാ​പാ​രോ​ത്സ​വ​ സ​മാ​പ​ന​വും കു​ടും​ബ സം​ഗ​മ​വും
Tuesday, September 27, 2022 12:41 AM IST
ചാ​ല​ക്കു​ടി: കേ​ര​ള ടെ​ക്സ്റ്റ​യി​ൽ​സ് ആ​ന്‍റ് ഗാ​ർ​മെ​ൻ​സ് ഡീ​ലേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ചാ​ല​ക്കു​ടി മേ​ഖ​ല ന​ട​ത്തി​വ​ന്നി​രു​ന്ന വ്യാ​പാ​രോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന​വും കു​ടും​ബ സം​ഗ​മ​വും ഒ​ക്ടോ​ബ​ർ മൂന്നിന് ​കൂ​ട​പ്പു​ഴ ഹാ​ർ​ട്ട് ലാ​ന്‍റി​ൽ ന​ട​ക്കും.
വൈ​കി​ട്ട് 5ന് ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. പ​ട്ടാ​ഭി​രാ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സി​ഡ​ന്‍റ് പോ​ൾ പ​ന്ത​ല്ലൂ​ക്കാ​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ ബെ​ന്നി ബെ​ഹ​നാ​ൻ എം​പി മു​ഖ്യാ​തി​ഥി​യാ​കും. മു​ഖ്യ​മ​ന്ത്രി​യു​ടെ മെ​ഡ​ൽ നേ​ടി​യ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ടി.​ജെ. സ​നീ​ഷ്കു​മാ​ർ എം​എ​ൽ​എ ആ​ദ​രി​ക്കും. ചാ​ല​ക്കു​ടി ശ്രീ​ല​ക്ഷ്മി സി​ൽ​ക്സി​ലെ സ​ന​ൽ സു​ഗ​ത​ന് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്.​കെ. ശ്രീ​കാ​ന്ത് സ്വാ​മി, എ​ക്സല​ന്‍റ് പെ​ർ​ഫോ​ർ​മെ​ൻ​സ് അ​വാ​ർ​ഡ്് സ​മ്മാ​നി​ക്കും.
മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​യ് മൂ​ത്തേ​ട​ൻ, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​ബി ജോ​ർ​ജ്, കോ​ട​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റി​ജു മാ​വേ​ലി​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ക്കും.
വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഷാ​ജ​ൻ വെ​ണ്ണാ​ട്ടു​പ​റ​ന്പി​ൽ, ചാ​ല​ക്കു​ടി മേ​ഖ​ല പ്ര​സി​ഡ​ന്‍റ് പോ​ൾ പ​ന്ത​ല്ലൂ​ക്കാ​ര​ൻ, സെ​ക്ര​ട്ട​റി കെ.​എം. ഷി​ഹാ​സ്, ജോ. ​സെ​ക്ര​ട്ട​റി പി.​എ. സ​രോ​ജ്കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.