പോ​ലീ​സ് മ​ർ​ദി​ച്ച​താ​യി പ​രാ​തി
Tuesday, September 27, 2022 12:41 AM IST
മാ​ള: പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​നെ​ത്തി​യ പോ​ലീ​സ് സു​ഹൃ​ത്തി​നെ അ​കാ​ര​ണ​മാ​യി മ​ർ​ദി​ച്ച​താ​യി പ​രാ​തി.
കു​ഴൂ​ർ മാ​ട​വ​ന സൂ​ര​ജാ​ണ് മ​ർ​ദ​ന​മേ​റ്റ​താ​യി പ​രാ​തി ഉ​ന്ന​യി​ച്ചി​ട്ടു​ള്ള​ത്. ഇ​യാ​ൾ മാ​ള സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ക​ഴി​ഞ്ഞ 24ന് ​വൈ​കീ​ട്ട് ആ​റ​ര​ക്കാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സൂ​ര​ജി​ന്‍റെ സു​ഹൃ​ത്താ​യ പ​ണി​ക്ക​ശ്ശേ​രി സു​നി​ലി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​നാ​യാ​ണ് പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി​യ​ത്. ഈ ​സ​മ​യം കാ​ര​ണം തി​ര​ക്കി​യ ത​ന്നെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രി​ലൊ​രാ​ൾ മ​ർ​ദി​ച്ചു​വെ​ന്നാ​ണ് സൂ​ര​ജ് പ​റ​യു​ന്ന​ത്. പോ​ലീ​സി​നെ ത​ട​യു​വാ​ൻ ശ്ര​മി​ച്ച സൂ​ര​ജി​നെ പി​ടി​ച്ചു​മാ​റ്റു​ക​യാ​ണ് ചെ​യ്ത​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. സ്ത്രീ​യെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​മാ​നി​ച്ചു​വെ​ന്ന കേ​സി​ൽ സു​നി​ലി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​നാ​ണ് പോ​ലീ​സ് എ​ത്തി​യ​ത്.
കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ല​വ​ട്ടം സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ച്ചെ​ങ്കി​ലും എ​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.