വ​ര​വൂ​രി​ൽ പി​ഞ്ചു​കു​ഞ്ഞി​നെ തെ​രു​വു​നാ​യ് കടിച്ചു
Tuesday, September 27, 2022 12:46 AM IST
വ​ട​ക്കാ​ഞ്ചേ​രി: വ​ര​വൂ​രി​ൽ പി​ഞ്ചു​കു​ഞ്ഞി​നു തെ​രു​വു​നാ​യ​യു​ടെ ക​ട​യേ​റ്റു. വ​ര​വൂ​ർ ചാ​ത്ത​ൻ​കോ​ട്ടി​ൽ വീ​ട്ടി​ൽ ഉ​മ്മ​റി​ന്‍റെ ഇ​ള​യ മ​ക​ൾ ആ​ദി​ല​ക്കാ​ണു തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന കു​ഞ്ഞി​നെ തെ​രു​വ് നാ​യ ഓ​ടി​വ​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
കു​ഞ്ഞി​ന്‍റെ മു​ഖ​ത്തും മ​റ്റു ഭാ​ഗ​ങ്ങ​ളി​ലും പ​രി​ക്കു​ണ്ട്. പ്ര​ദേ​ശ​ത്ത് തെ​രു​വു​നാ​യ്ശ​ല്യം അ​തി​രൂ​ക്ഷ​മാ​ണെ​ന്നു നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടു. തൊ​ട്ട​ടു​ത്ത പ്ര​ദേ​ശ​മാ​യ ചി​റ്റ​ണ്ട​യി​ൽ ആ​ഴ്ച​ക​ൾ​ക്കു മു​ന്പ് 13 വ​യ​സു​ള്ള വി​ദ്യാ​ർ​ഥി​യെ തെ​രു​വു​നാ​യ ഓ​ടി​ച്ചി​ട്ട് ക​ടി​ച്ചി​രു​ന്നു.

മെ​ഗാ അ​ദാ​ല​ത്ത്
ന​ട​ത്തും

പു​ന്ന​യൂ​ർ​ക്കു​ളം: അ​ണ്ട​ത്തോ​ട് സ​ബ് ര​ജി​സ്ട്രാ​ഫീ​സി​ൽ ഒ​റ്റ​ത്ത​വ​ണ​തീ​ർ​പ്പാ​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി മെ​ഗാ അ​ദാ​ല​ത്ത് ന​ട​ത്തും. വ്യാ​ഴാ​ഴ്ച ന​ട​ക്കു​ന്ന അ​ദാ​ല​ത്തി​ൽ ആ​ധാ​ര​ങ്ങ​ൾ വി​ല​കു​റ​ച്ചു കാ​ണി​ച്ച് അ​ണ്ട​ർ വാ​ല്യു​വേ​ഷ​ൻ നേ​രി​ടു​ന്ന​വ​ർ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ന്ന​തും കു​റ​വ് മു​ദ്ര​വി​ല​യു​ടെ 70 ശ​ത​മാ​നം ഇ​ള​വും അ​നു​വ​ദി​ക്കു​ന്ന​താ​ണ്.
കൂ​ടാ​തെ ഇ​വ​ർ​ക്കു ജ​പ്തി ന​ട​പ​ടി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കാ​നു​ള്ള അ​വ​സ​ര​വും കൂ​ടി​യാ​ണെ​ന്ന് സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.