മ​ല​യോ​ര മേ​ഖ​ല​യി​ലെ പ​ട്ട​യവി​ത​ര​ണം പൂ​ർ​ത്തിയാക്കാൻ പു​തി​യ മി​ഷ​ൻ: മ​ന്ത്രി
Tuesday, September 27, 2022 12:46 AM IST
പ​ട്ടി​ക്കാ​ട്: മ​ല​യോ​ര മേ​ഖ​ല​യി​ലെ പ​ട്ട​യ വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​യി പു​തി​യ മി​ഷ​ൻ ആ​രം​ഭി​ക്കു​മെ​ന്ന് റ​വ​ന്യൂ ​മ​ന്ത്രി കെ. ​രാ​ജ​ൻ. സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളെ​യും ഭൂ​മി​യു​ടെ ഉ​ട​മ​ക​ളാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യാ​ണ് സ​ർ​ക്കാ​ർ മു​ന്നോ​ട്ടു പോ​കു​ന്ന​തെ​ന്നു മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
മ​ല​യോ​ര മേ​ഖ​ല​യി​ലെ പ​ട്ട​യം വി​ത​ര​ണം ഒ​രു സു​പ്ര​ധാ​ന മി​ഷ​നാ​യി ഏ​റ്റെ​ടു​ത്ത് ര​ണ്ടുവ​ർ​ഷ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണു ന​ട​ത്തു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. താ​മ​ര വെ​ള്ള​ച്ചാ​ൽ എ​സ്‌​സി ക​മ്യൂ​ണി​റ്റി ഹാ​ളി​ന്‍റെ നി​ർ​മാണ ഉ​ദ്ഘാ​ട​നം നി​ർ​വഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് 1,77,000 പേ​ർ​ക്കു പ​ട്ട​യം ന​ൽ​കാ​നാ​യി. കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും ഈ ​ഒ​രു വ​ർ​ഷ​ത്തി​ൽ 54535 പേ​രെ​യാ​ണു ഭൂ​മി​യു​ടെ അ​വ​കാ​ശി​ക​ളാ​ക്കാ​നാ​യ​ത്. അ​ത് ശ്ര​ദ്ധേ​യ​മാ​യ പ​രി​ശ്ര​മമാ​യി​രു​ന്നുവെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.