മെ​ഡി​ക്ക​ൽ ഷോ​പ്പിലെ മോ​ഷ​ണം; പ്ര​തി പി​ടി​യി​ൽ
Tuesday, September 27, 2022 12:46 AM IST
ചാ​വ​ക്കാ​ട്: ആ​ശു​പ​ത്രി റോ​ഡി​ലെ വി ​കെ​യ​ർ മെ​ഡി​ക്ക​ൽ ഷോ​പ്പി​ൽ നി​ന്ന് ര​ണ്ടു​ല​ക്ഷ​ത്തോ​ളം രൂ​പ മോ​ഷ്ടി​ച്ച പ്ര​തി പി​ടി​യി​ൽ. കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര കോ​ട്ടാ​ത്ത​ല ക​രി​ക്കാ​ത്തി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ അ​ഭി​ലാ​ഷി​നെ(​രാ​ജേ​ഷ് - 40)യാ​ണ് ചാ​വ​ക്കാ​ട് എ​സ്എ​ച്ച്ഒ വി​പി​ൻ കെ. ​വേ​ണു​ഗോ​പാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​റ​ണാ​കു​ള​ത്തു നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.
ഓ​ഗ​സ്റ്റ് 28ന് ​രാ​ത്രി​യാ​ണ് ക​ട​യു​ടെ പൂ​ട്ടു​ത​ക​ർ​ത്ത് അ​ക​ത്തു​ക​ട​ന്ന് മു​ക​ൾ​നി​ല​യി​ലെ മേ​ശ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 1.89 ല​ക്ഷം രൂ​പ ക​വ​ർ​ന്ന​ത്. തൊ​പ്പി, മാ​സ്ക്, കൈ​യു​റ എ​ന്നി​വ​യും പി​പി​ഇ കി​റ്റും ധ​രി​ച്ചാ​ണ് ക​വ​ർ​ച്ച. സി​സി​ടി​വി​യി​ൽ നി​ന്നും ല​ഭി​ച്ച പ്ര​തി​യു​ടെ അ​പൂ​ർ​ണ​മാ​യ ദൃ​ശ്യ​ങ്ങ​ൾ അ​യ​ൽ ജി​ല്ല​യി​ലെ പോ​ലീ​സി​ന് അ​യ​ച്ചു​കൊ​ടു​ത്താ​ണ് രാ​ജേ​ഷി​നെ തി​രി​ച്ച​റി​ഞ്ഞ​ത്.
മോ​ഷ​ണം ന​ട​ന്നി​തെ തു​ട​ർ​ന്ന് ഗു​രു​വാ​യൂ​ർ എ​സി​പി കെ.​ജി. സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു രൂ​പം ന​ല്കി​യി​രു​ന്നു. എ​സ്ഐ​മാ​രാ​യ വി​ജി​ത്ത്, ക​ണ്ണ​ൻ, എ​എ​സ്ഐ ​സ​ജീ​വ​ൻ, എ​സ്സി​പി​ഒ​മാ​രാ​യ ഹം​ദ്, പ്ര​ജീ​ഷ്, സി​പി​ഒ​മാ​രാ​യ മെ​ൽ​വി​ൻ, ജ​യ​കൃ​ഷ്ണ​ൻ, ആ​യി​ഷ്, പ്ര​ദീ​പ്, ജെ.​വി. വി​നീ​ത്, അ​ഖി​ൽ അ​ർ​ജു​ന​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.