ഗു​രു​വാ​യൂ​ർ ന​ഗ​ര​സ​ഭ ല​ഹ​രി​മു​ക്ത കേ​ര​ളം ന​ഗ​ര​സ​ഭാത​ല സ​മി​തി രൂ​പീ​ക​രി​ച്ചു
Tuesday, September 27, 2022 12:46 AM IST
ഗു​രു​വാ​യൂ​ർ:​ ല​ഹ​രി പ​ദാ​ർ​ത്ഥ​ങ്ങ​ളു​ടെ വി​ൽ​പ്പ​ന​യും ഉ​പ​യോ​ഗ​വും ത​ട​യു​ന്ന​തി​നുള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​ത്തോ​ടെ സ​ർ​ക്കാ​ർത​ല​ത്തി​ൽ ഒ​ക്ടോ​ബ​ർ ര​ണ്ടു മു​ത​ൽ കേ​ര​ളപ്പിറ​വി ദി​ന​മാ​യ ന​വം​ബ​ർ ഒ​ന്നുവ​രെ സം​ഘ​ടി​പ്പി​ക്കു​ന്ന ല​ഹ​രി വി​രു​ദ്ധ സം​യോ​ജി​ത പ്ര​ച​ര​ണ പ​രി​പാ​ടി​ക​ളു​ടെ ന​ഗ​ര​സ​ഭാത​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യു​ള​ള സ​മി​തി രൂ​പീ​ക​രി​ച്ചു.
26ന് ​ന​ഗ​ര​സ​ഭ കെ. ​ദാ​മോ​ദ​ര​ൻ ഹാ​ളി​ൽ ചേ​ർ​ന്ന സം​ഘാ​ട​കസ​മി​തി യോ​ഗം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം. ​കൃഷ്ണ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​നീ​ഷ്മ ഷ​നോ​ജ്, സ്ഥി​രംസ​മി​തി അധ്യക്ഷ​ൻ​മാ​രാ​യ എ.എം. ഷെ​ഫീ​ർ, ഷൈ​ല​ജ സു​ധ​ൻ, എ.​എ​സ്. മ​നോ​ജ്, ബി​ന്ദു അ​ജി​ത്കു​മാ​ർ, എ. ​സാ​യി​നാ​ഥ​ൻ, ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ​മാ​ർ, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ബീ​ന എ​സ്. കു​മാ​ർ, പോ​ലീ​സ്, എ​ക്സൈ​സ് വ​കു​പ്പ് പ്ര​തി​നി​ധി​ക​ൾ, മ​റ്റ് സ​ർ​ക്കാ​ർ വ​കു​പ്പ് പ്ര​തി​നി​ധി​ക​ൾ രാ​ഷ്ട്രീ​യ സാം​സ്ക്കാ​രി​ക സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ, സ്കൂൾ - കോ​ളജ് അ​ധ്യാ​പ​ക​ർ, കു​ടും​ബ​ശ്രീ സി​ഡിഎ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. യോ​ഗ​ത്തി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ഗ​ണേ​ഷ് പിള്ള ല​ഹ​രി വി​രു​ദ്ധ ക്ലാസെ​ടു​ത്തു.