നി​ർ​മാ​ണ മേ​ഖ​ല​യി​ൽ വ​ന്ന സ്തം​ഭ​നാ​വ​സ്ഥ അ​വ​സാ​നി​പ്പി​ക്കാ​ൻ ന​ട​പ​ടി വേ​ണം
Tuesday, September 27, 2022 12:48 AM IST
പാ​വ​റ​ട്ടി: വി​ല​ക്ക​യ​റ്റം മൂ​ല​വും മ​ണ​ൽ ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ലും നി​ർ​മാ​ണ മേ​ഖ​ല​യി​ൽ വ​ന്ന സ്തം​ഭ​നാ​വ​സ്ഥ അ​വ​സാ​നി​പ്പി​ക്കാ​ൻ അ​ടി​യ​ന്തി​ര ന​ട​പ​ടി വേ​ണ​മെ​ന്ന് സി​ഐ​ടി​യു മ​ണ​ലൂ​ർ ഏ​രി​യ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. സി​ഐ​ടി​യു ജി​ല്ല പ്ര​സി​ഡ​ന്‍റ് കെ.​കെ. രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. വെ​ങ്കി​ട​ങ്ങ് പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഏ​രി​യ പ്ര​സി​ഡ​ന്‍റ് ടി.​ഐ. ചാ​ക്കോ അ​ധ്യ​ക്ഷ​നാ​യി.
കേ​ര​ള​ത്തി​ന്‍റെ ന​ട്ടെ​ല്ലാ​യ സ​ഹ​ക​ര​ണ മേ​ഖ​ല​യെ ത​ക​ർ​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ ഗൂ​ഢ​നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. എ​ൻ.​കെ. അ​ക്ബ​ർ എം​എ​ൽ​എ, സി.​കെ. വി​ജ​യ​ൻ, ടി.​വി. ഹ​രി​ദാ​സ​ൻ, വി.​ജി. സു​ബ്ര​ഹ്മ​ണ്യ​ൻ, പി.​എ. ര​മേ​ശ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.