കു​രി​യ​ച്ചി​റ പ​ള്ളി​ നി​ത്യാ​രാ​ധ​നാ കേ​ന്ദ്ര​ത്തി​ന്‍റെ വാ​ർ​ഷി​കം ന​ട​ത്തി
Tuesday, September 27, 2022 12:48 AM IST
കു​രി​യ​ച്ചി​റ: സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യു​ടെ നി​ത്യാ​രാ​ധ​ന കേ​ന്ദ്ര​ത്തി​ന്‍റെ 15-ാം വാ​ർ​ഷി​കം ന​ട​ത്തി. വൈ​കീ​ട്ട് 5.30ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം, ആ​ശീ​ർ​വാ​ദം, സ്നേ​ഹ​വി​രു​ന്ന്, ഫാ​ൻ​സി വെ​ടി​ക്കെ​ട്ട് എ​ന്നി​വ​യോ​ടെ ആ​ഘോ​ഷ​ങ്ങൾക്ക് വി​കാ​രി ഫാ. ​തോ​മ​സ് വ​ട​ക്കൂ​ട്ട്, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ഗ്രി​ജോ മു​രി​ങ്ങാ​ത്തേ​രി, ന​ട​ത്തു കൈ​ക്കാ​ര​ൻ ടോ​മി ചി​റ​മ്മ​ൽ കു​ഞ്ഞാ​വു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ര​ണ്ടാ​യി​ര​ത്തോ​ളം വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു. വാ​ർ​ഷി​ക​ത്തോ​ടു​നു​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ വൈ​കീ​ട്ട് 5.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, ദി​വ്യ​കാ​രു​ണ്യ ധ്യാ​നം, തു​ട​ർ​ന്ന് എ​ട്ടു വ​രെ ആ​രാ​ധ​ന എ​ന്നി​വ ഉ​ണ്ടാ​യി. ചി​യാ​രം വി​ജ​യ​മാ​ത പ​ള്ളി വി​കാ​രി ഫാ. ​ജെ​യ്സ​ണ്‍ പു​ലി​ക്കോ​ട്ടി​ൽ ധ്യാ​നം ന​യി​ച്ചു.