വ​ഴി​ക​ൾ അ​ട​ച്ചി​ട്ട് വി​ക​സ​നം;​ ദു​രി​ത​ത്തി​ലാ​യി നാ​ട്ടു​കാ​ർ
Thursday, September 29, 2022 12:36 AM IST
പ​റ​പ്പൂ​ക്ക​ര: പ​ഞ്ചാ​യ​ത്തി​ലെ തൊ​ട്ടി​പ്പാ​ൾ, പ​ള്ളം, മു​ള​ങ്ങ്, രാ​പ്പാ​ൾ പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ സാ​ധാ​ര​ണ​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന റോ​ഡു​ക​ൾ അ​ട​ച്ചു​കെ​ട്ടി നി​ർ​മാണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത് യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു. ഈ ​പ്ര​ദേ​ശ​ത്തു​ള്ള​വ​ർ​ക്ക് ദേ​ശീ​യ​പാ​ത​യി​ൽ പ്ര​വേ​ശി​ക്കാ​ൻ കി​ലോ​മീ​റ്റ​റു​ക​ൾ ചു​റ്റി​വ​ള​യേ​ണ്ട അ​വ​സ്ഥ​യാ​ണ്.
പാ​ല​ങ്ങ​ളും ക​ലു​ങ്കും ചാ​ലും നി​ർ​മി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ഒ​രേ സ​മ​യ​ത്ത് മൂ​ന്ന് റോ​ഡു​ക​ൾ അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​ത്. യാ​ത്ര​ക്ക് ബ​ദ​ൽ മാ​ർ​ഗം ഒ​രു​ക്ക​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​ത്തി​ന് അ​ധി​കൃ​ത​ർ മൗ​നം പാ​ലി​ക്കു​ക​യാ​ണ്. പു​തു​ക്കാ​ട് നെ​ടും​ബാ​ൾ റോ​ഡി​ൽ പാ​ലം അ​പ​ക​ട​ത്തി​ൽ ആ​യ​തു​കൊ​ണ്ട് വ​ഴി​യ​ട​ച്ചി​രി​ക്കു​ക​യാ​ണ്.

തൊ​ട്ടി​പ്പാ​ൾ മു​ള​ങ്ങ് റോ​ഡി​ൽ ക​ൽ​വ​ർ​ട്ട് നി​ർ​മ്മാ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ ഈ ​റോ​ഡും അ​ട​ച്ചു.
രാ​പ്പാ​ൾ റെ​യി​ൽ​വേ അ​ടി​പാ​ത​യി​ൽ കാ​ന​യു​ടെ പ​ണി പു​രോ​ഗ​മി​ക്കു​ന്ന​തി​നാ​ൽ അ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​ത​വും നി​രോ​ധി​ച്ചു.

ഒ​രേ സ​മ​യം ഈ ​വ​ഴി​ക​ൾ എ​ല്ലാം ഒ​ന്നി​ച്ച് അ​ട​ക്കു​ക​യും യാ​ത്ര​ക്ക് പ​ക​രം മാ​ർ​ഗ​ങ്ങ​ൾ ഏ​ർ​പെ​ടു​താ​ത്ത​തും പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്. അ​ടി​യ​ന്ത​ര​മാ​യി ബ​ദ​ൽ വ​ഴി​ക​ൾ തു​റ​ന്ന് കൊ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സിപിഐ പ​റ​പ്പൂ​ക്ക​ര ലോ​ക്ക​ൽ ക​മ്മി​റ്റി അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി.