കാ​ൽല​ക്ഷം രൂ​പ​യു​ടെ ചെ​ന്പു ക​ന്പി​ക​ൾ മോ​ഷ്ടി​ച്ച​താ​യി പ​രാ​തി
Thursday, September 29, 2022 12:38 AM IST
മ​ന​ക്കൊ​ടി: കൃ​ഷ്ണ​ൻ കോ​ട്ട കോ​ൾ പ​ട​വി​ലെ ര​ണ്ട് മോ​ട്ടോ​ർ ഷെ​ഡു​ക​ൾ കു​ത്തി​തു​റ​ന്ന് കാ​ൽ ല​ക്ഷം രൂ​പ​യു​ടെ വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ന​ൽ​കു​ന്ന​തി​നാ​യു​ള്ള ചെ​ന്പ് ക​ന്പി​ക​ൾ മോ​ഷ്ടി​ച്ചു.
പ​ട​വി​ലെ സ്വാ​മി​ത്ത​റ​യി​ലെ ഷെ​ഡി​ൽ പെ​ട്ടി​യി​ൽ പൂ​ട്ടി വെ​ച്ചി​രു​ന്ന ക​ന്പി​ക​ളാ​ണ് മോ​ഷ​ണം പോ​യ​ത്. ഇ​വി​ടെ പ​ഴ​യ മോ​ട്ടോ​ർ മാ​റ്റി സ​ബ് മെ​ർ​സി​ബി​ൾ മോ​ട്ടോ​ർ സ​മീ​പ​കാ​ല​ത്ത് സ്ഥാ​പി​ച്ചു. ഇ​തി​ന്‍റെ​യാ​ണ് ക​ണ​ക്ഷ​ൻ ന​ൽ​കാ​നു​ള്ള ക​ന്പി​ക​ൾ. മ​റ്റൊ​രു ത​റ​യി​ൽ ഷ​ട്ട​റി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത​ത​ല്ലാ​തെ മോ​ഷ​ണം ന​ട​ന്നി​ട്ടി​ല്ല.

പു​തി​യ​താ​യി സ​ബ് മെ​ർ​സി​ബി​ൾ മോ​ട്ടോ​റു​ക​ൾ സ്ഥാ​പി​ച്ച ആ​റു മു​റി, മ​ന​ക്കൊ​ടി - വെ​ളു​ത്തൂ​ർ അ​കം​പാ​ടം, വാ​രി​യം തു​ട​ങ്ങി​യ കോ​ൾ പ​ട​വു​ക​ളി​ൽ മോ​ഷ​ണം ന​ട​ന്ന​താ​യി കൃ​ഷ്ണ​ൻ കോ​ട്ട പ​ട​വ് ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് വി​ദ്യാ​ധ​ര​ൻ, സെ​ക്ര​ട്ട​റി വി​ൻ​സെ​ന്‍റ് എ​ന്നി​വ​ർ പ​റ​ഞ്ഞു. അ​ന്തി​ക്കാ​ട് പോ​ലീ​സ് കേ​സ്െ​ടു​ത്തു.