ഗു​രു​വാ​യൂ​ർ നഗരസഭ കൗ​ണ്‍​സി​ൽ യോ​ഗം! റോ​ഡ് വി​ഷ​യം തു​ട​ക്ക​ത്തി​ൽ ച​ർ​ച്ച ചെ​യ്യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യുഡിഎ​ഫ് ഇ​റ​ങ്ങി​പ്പോ​യി
Thursday, September 29, 2022 12:38 AM IST
ഗു​രു​വാ​യൂ​ർ: ഗു​രു​വാ​യൂ​രി​ലെ ബ​ദ​ൽ റോ​ഡു​ക​ളു​ടെ ശോ​ച​നീ​യ സ്ഥി​തി യോ​ഗ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ച​ർ​ച്ച ചെയ്യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യുഡിഎ​ഫ് അം​ഗ​ങ്ങ​ൾ ഇ​റ​ങ്ങി​പ്പോ​ക്ക് ന​ട​ത്തി.
കൗ​ണ്‍​സി​ൽ തു​ട​ങ്ങി​യ ഉ​ട​ൻ യു.​ഡി.​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ഉ​പ നേ​താ​വ് കെ ​പി.​എ. റ​ഷീ​ദാ​ണ് വി​ഷ​യം ഉ​ന്ന​യി​ച്ച​ത്.

എ​ന്നാ​ൽ അ​ജ​ണ്ട​ക​ൾ അ​വ​സാ​നി​ച്ച ശേ​ഷം ച​ർ​ച്ച​യാ​കാ​മെ​ന്ന ചെ​യ​ർ​മാ​ൻ എം.​കൃ​ഷ്ണ​ദാ​സ് പ​റ​ഞ്ഞു. ഇ​ത് പ​റ്റി​ല്ലെ​ന്ന നി​ല​പാ​ടി​ൽ യു.​ഡി.​എ​ഫ് മു​ദ്രാ​വാ​ക്യം വി​ളി​ച്ച് ബ​ഹ​ളം വ​ച്ചു. കൗ​ണ്‍​സി​ൽ അ​ജ​ണ്ട​ക​ൾ വാ​യി​ച്ചു തു​ട​ങ്ങി​യ​തോ​ടെ യു.​ഡി.​എ​ഫ് അം​ഗ​ങ്ങ​ൾ ചെ​യ​ർ​മാ​ൻ ചേം​ബ​റി​ന​രി​കി​ലെ​ത്തി മു​ദ്രാ​വാ​ക്യം വി​ളി​തു​ട​ർ​ന്നു. തു​ട​ർ​ന്ന് പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യു​ള്ള ബാ​ന​റും ഉ​യ​ർ​ത്തി യോ​ഗ​ത്തി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി.

പി​ന്നീ​ട് അ​ജ​ണ്ട​ക​ൾ പാ​സാ​ക്കി​യ ശേ​ഷം റോ​ഡ് വി​ഷ​യം ച​ർ​ച്ച ചെ​യ്തു. ബിജെ​പി കൗ​ണ്‍​സി​ല​ർ ശോ​ഭ ഹ​രി​നാ​രാ​യ​ണ​ന്‍റെ ചോ​ദ്യ​ങ്ങ​ൾ​ക്ക് ചെ​യ​ർ​മാ​ൻ വി​ശ​ദീ​ക​ര​ണം ന​ൽ​കി. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ റോ​ഡു​ക​ൾ ടാ​റിം​ഗ് തു​ട​ങ്ങി​യി​ട്ടു​ള്ള​താ​യും ന​ഗ​ര​സ​ഭ റോ​ഡു​ക​ൾ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ പൂ​ർ​ത്തീ​ക​രി​ച്ച് ടാ​റിം​ഗി​ലേ​ക്ക് ക​ട​ക്കാ​ൻ ഡി​സം​ബ​ർ ആ​കു​മെ​ന്നും അ​റി​യി​ച്ചു. വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്പോ​ൾ ചെ​റി​യ ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​കു​മെ​ന്നും ജ​ന​ങ്ങ​ൾ ഇ​തു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ചെ​യ​ർ​മാ​ൻ എം ​കൃ​ഷ്ണ​ദാ​സ് അ​റി​യി​ച്ചു.

കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ എം.​പി. അ​നീ​ഷ്മ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ എ.​എ​സ്. ​മ​നോ​ജ്, പ്ര​ഫ.​ പി.​കെ.​ ശാ​ന്ത​കു​മാ​രി തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ത്തു.