സിപിഎം നേതാവ് ഓട്ടോറിക്ഷ ഇടിച്ച് മരിച്ചു
Thursday, September 29, 2022 10:51 PM IST
എ​രു​മ​പ്പെ​ട്ടി: ന​ട​ക്കാ​നി​റ​ങ്ങി​യ സി​പി​എം നേ​താ​വ് ഓ​ട്ടോ​റി​ക്ഷ​യി​ടി​ച്ച് മ​രി​ച്ചു. സി​പിഎം ​ക​ട​ങ്ങോ​ട് ലോ​ക്ക​ൽ ക​മ്മ​റ്റി​യം​ഗം മി​ല്ല് സ്വ​ദേ​ശി ചീ​രാ​ത്ത് മോ​ഹ​ന​ൻ (57) ആ​ണ് മ​രി​ച്ച​ത്.

ക​ട​ങ്ങോ​ട് കൈ​ക്കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്ത് വെ​ച്ച് ഇ​ന്നലെ രാ​വി​ലെ ആ​റോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. റോ​ഡി​ലൂ​ടെ ന​ട​ക്കു​ക​യാ​യി​രു​ന്ന മോ​ഹ​ന​ന്‍റെ പുറ​കി​ൽ ഓ​ട്ടോ​റി​ക്ഷ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ മോ​ഹ​ന​നെ എ​രു​മ​പ്പെ​ട്ടി ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല. ക​ട​ങ്ങോ​ട് പ​ഞ്ചാ​യ​ത്ത് മു​ൻ അംഗം കാ​ഞ്ച​ന​യാ​ണ് ഭാ​ര്യ.