നാ​ഷ​ണ​ൽ ഗെ​യിം​സി​ൽ കേ​ര​ള​ത്തി​ന് ക​രു​ത്തേ​കാ​ൻ ക്രൈ​സ്റ്റ്
Friday, September 30, 2022 12:39 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഗു​ജ​റാ​ത്തി​ൽ ന​ട​ക്കു​ന്ന 36മ​ത് നാ​ഷ​ണ​ൽ ഗെ​യിം​സി​ൽ ക്രൈ​സ്റ്റ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളും പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​മ​ട​ക്കം പ​തി​നാ​ലു​പേ​ർ കേ​ര​ള​ത്തി​നാ​യി ജേ​ഴ്സി​യ​ണി​യും.
കാ​യി​ക കേ​ര​ള​ത്തി​ന് മി​ക​ച്ച സം​ഭാ​വ​ന ന​ൽ​കു​ന്ന കോ​ള​ജു​ക​ളി​ലൊ​ന്നാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജ്. എ​ൻ​എ​എ​സി, എ​ൻ​ഐ​ആ​ർ​എ​ഫ് എ​ന്നി​വ​യി​ൽ സ്പോ​ർ​ട്സ്ന് വ​ലി​യ പ്രാ​ധാ​ന്യം ഇ​ല്ലാ​ത്ത​തു​കൊ​ണ്ട് ത​ന്നെ പ​ല കോ​ള​ജു​ക​ളും പി​ന്നോ​ട്ട് പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും ക്രൈ​സ്റ്റ് കോ​ള​ജ് സ്പോ​ർ​ട്സി​ന് പ്രാ​ധാ​ന്യം കു​റ​യ്ക്കു​ന്നില്ലെന്ന് പ്രി​സി​പ്പ​ൽ ഫാ. ​ജോ​ളി ആ​ൻ​ഡ്രൂ​സ് പ​റ​ഞ്ഞു.
അത്‌ല​റ്റി​ക്സ് വ​നി​താ വി​ഭാ​ഗ​ത്തി​ൽ സാ​ന്ദ്ര ബാ​ബു, മീ​രാ ഷി​ബു, ആ​ർ. ആ​ര​തി എ​ന്നി​വ​ർ ഇ​പ്പോ​ഴു​ള്ള വി​ദ്യാ​ർ​ഥിക​ളും ഏ​യ്ഞ്ച​ൽ പി. ​ദേ​വ​സ്യ പൂ​ർ​വ വി​ദ്യാ​ർ​ഥിയു​മാ​ണ്. വോ​ളി​ബോ​ളി​ൽ ആ​ൾ റൗ​ണ്ട​റാ​യ അ​രു​ണ്‍ സ​ക്ക​റി​യ, സോ​ഫ്റ്റ് ടെ​ന്നി​സി​ൽ ആ​ര്യ, വി​സ്മ​യ, അ​ക്ഷ​യ, സ​ഞ്ജു എ​ന്നി​വ​രും നെ​റ്റ്ബോ​ളി​ൽ പൂ​ർ​വ വി​ദ്യാ​ർ​ഥിക​ളാ​യ ജോ​സ്മോ​ൻ, രാ​ഹു​ൽ, ഹം​സ, ബേ​സി​ൽ എ​ന്നിവ​രും ഇ​പ്പോ​ൾ പി​ജി വി​ദ്യാ​ർ​ഥി​യും സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ അ​വാ​ർ​ഡ് ജേ​താ​വു​മാ​യ അ​നി​രു​ദ്ധ​നു​മാ​ണ് ക്രൈ​സ്റ്റ് കോ​ള​ജി​ന്‍റെ സം​ഭാ​വ​ന.
കേ​ര​ള​ത്തി​ലെ കോ​ള​ജു​ക​ൾ നാ​ഷ​ണ​ൽ ഗെ​യിം​സിന് ന​ൽ​കി​യ സ​ംഭാ​വ​ന​ക​ളി​ൽ ഏറ്റ​വും കൂ​ടു​ത​ൽ ക്രൈ​സ്റ്റിൽ നിന്നാണെന്ന് കോ​ള​ജ് കാ​യി​ക വി​ഭാ​ഗം മേ​ധാ​വി ഡോ. ​ബി​ന്‍റു ടി. ​ക​ല്യാ​ണ്‍ പ​റ​ഞ്ഞു.