ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർപേ​ഴ്സ​നായി ആ​ലിസ് ഷിബു
Friday, September 30, 2022 12:39 AM IST
ചാ​ല​ക്കു​ടി: ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​നാ​യി കോ​ണ്‍​ഗ്ര​സ് അം​ഗം ആ​ലി​സ് ഷി​ബു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. എ​ൽ​ഡി​എ​ഫി​ലെ സി​പി​ഐ അം​ഗം ബി​ജി സ​ദാ​ന​ന്ദ​നാ​യി​രു​ന്നു എ​തി​ർ സ്ഥാ​നാ​ർഥി. ആ​ലീ​സ് ഷി​ബു​വി​ന് 28 വോ​ട്ടും ബി​ജി സ​ദാ​ന​ന്ദ​ന് എട്ടു വോ​ട്ടും ല​ഭി​ച്ചു.
ആ​ലീ​സ് ഷി​ബു​വി​ന്‍റെ പേ​ര് വി.​ഒ. പൈ​ല​പ്പ​ൻ നി​ർ​ദേ​ശി​ക്കു​ക​യും നി​ത പോ​ൾ പി​ന്താ​ങ്ങു​ക​യും ചെ​യ്തു. ബി​ജി സ​ദാ​ന​ന്ദ​ന്‍റെ പേ​ർ ഷൈ​ജ സു​നി​ൽ നി​ർ​ദേ​ശി​ച്ചു. ബി​ന്ദു ശ​ശി​കു​മാ​ർ പി​ന്താ​ങ്ങി. യു​ഡി​എ​ഫി​ലെ ധാ​ര​ണ​യ​നു​സ​രി​ച്ച് വൈ​സ് ചെ​യ​ർ പേ​ഴ്സ​ണാ​യി​രു​ന്ന സി​ന്ധു ലോ​ജു രാ​ജി​വ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്.
വൈ​സ് ചെ​യ​ർപേ​ഴ്സണാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ലീ​സ് ഷി​ബു മു​ൻ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണും വൈ​സ് ചെ​യ്ർ​പേ​ഴ്സ​ണും സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നും കു​ടും​ബ​ശ്രീ സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണും ആ​യി​രു​ന്നി​ട്ടു​ണ്ട്. അ​ഞ്ചാം ത​വ​ണ​യാ​ണ് കൗ​ൺ​സി​ലി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്.
ന​ഗ​ര​സ​ഭ 32-ാം വാ​ർ​ഡ് ത​ച്ചു​ടപ്പ​റ​ന്പി​നെയാ​ണ് പ്ര​തി​നി​ധി​ക​രി​ക്കു​ന്ന​ത്. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റും ന​ഗ​ര​സ​ഭ ഭ​ര​ണ​ക​ക്ഷി പാ​ർ​ല​മെ​ന്‍റ​റി ലീ​ഡ​ർ ഷി​ബു വാ​ല​പ്പ​ന്‍റെ ഭാ​ര്യ​യു​മാ​ണ്. ചാ​ല​ക്കു​ടി ഡി​എ​ഫ്ഒ സ​ന്പു​ദ മ​ഞ്ജു​ദാ​ർ വ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു.
അ​നു​മോ​ദ​ന​യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​ബി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.