ജി​ല്ലാ​ത​ല യു​വ് ഉ​ത്സ​വ് ന​ട​ത്തി
Friday, September 30, 2022 12:43 AM IST
തൃ​ശൂ​ർ: ദേ​ശീ​യ യു​വ് ഉ​ത്സ​വി​ന്‍റെ ജി​ല്ലാ​ത​ല മ​ത്സ​ര​ങ്ങ​ൾ ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. പെ​യി​ന്‍റിം​ഗ്, ക​വി​ത ര​ച​ന, പ്ര​സം​ഗം, മൊ​ബൈ​ല്‍ ഫോ​ട്ടോ​ഗ്രാ​ഫി, നാ​ടോ​ടി​സം​ഘ നൃ​ത്തം, യു​വ​ജ​ന സം​വാ​ദം ഇ​ന​ങ്ങ​ളി​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി. യു​വ​ജ​ന ക​ണ്‍​വ​ന്‍​ഷ​നും ന​ട​ന്നു.
ഫി​ഫ ഫു​ട്ബോ​ൾ ലോ​ക ക​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് നെ​ഹ്റു യു​വ​കേ​ന്ദ്ര​യും മൈ ​റേ​ഡി​യോ 90 എ​ഫ്എം സ്റ്റേ​ഷ​നും ചേ​ർ​ന്ന് ജി​ല്ല​യി​ലെ 215 ക്ല​ബു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ഇ​ല​വ​ൻ​സ് ഫു​ട്ബോ​ൾ മ​ത്സ​രം ഒ​രു​ക്കു​മെ​ന്നും താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് മൈ ​റേ​ഡി​യോ 90 എ​ഫ്എം റേ​ഡി​യോ ജോ​ക്കി ആ​കാ​നു​ള്ള അ​വ​സ​രം ന​ൽ​കു​മെ​ന്നും എം​പി പ​റ​ഞ്ഞു.
ക​ണ്ണോ​ത്ത് ശ്രീ​മു​രു​ക ക​ലാ​ക്ഷേ​ത്രം കു​റ​ത്തി​യാ​ട്ട​വും രാ​ജീ​വ് വെ​ങ്കി​ട​ങ്ങി​ന്‍റെ മ​യ​ക്കു​മ​രു​ന്നി​നെ​തി​രാ​യ ബോ​ധ​വ​ത്ക​ര​ണ ഓ​ട്ട​ന്‍​തു​ള്ള​ല്‍ "ജാ​ഗ്ര​ത’​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. ഡേ​വി​സ് മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​യി​ക ഉ​പ​ക​ര​ണ വി​ത​ര​ണ പ​ദ്ധ​തി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ന പ​റ​യ​ങ്ങാ​ട്ടി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.