പ്ര​വൃ​ത്തി​ദി​ന​മാ​ക്കി​യ​തു പി​ൻ​വ​ലി​ക്ക​ണം: ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത
Friday, September 30, 2022 12:43 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഒ​ക്ടോ​ബ​ർ ര​ണ്ട് ഞാ​യ​ർ പ്ര​വൃ​ത്തി​ദി​ന​മാ​ക്കി​യ മ​ന്ത്രി​സ​ഭാ തീ​രു​മാ​ന​ത്തി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​ർ കു​റ​ച്ചു​കാ​ല​മാ​യി വി​വി​ധ ന്യാ​യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഞാ​യ​റാ​ഴ്ച​ക​ളെ ഒൗ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ൾ​ക്കു​ള്ള പ്ര​വൃ​ത്തി​ദി​ന​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന ന​ട​പ​ടി​ക​ളു​ടെ തു​ട​ർ​ച്ച​യാ​ണ് ഈ ​തീ​രു​മാ​ന​വും. ക്രൈ​സ്ത​വ​ർ ലോ​ക​മെ​ന്പാ​ടും ആ​രാ​ധ​ന​യും മ​റ്റു മ​ത​ക​ർ​മ​ങ്ങ​ളും പ്ര​ത്യേ​കം ആ​ച​രി​ക്കു​ന്ന ഞാ​യ​റാ​ഴ്ച​ക​ളെ പ്ര​വൃ​ത്തി​ദി​ന​മാ​ക്കു​ന്ന ആ​വ​ർ​ത്തി​ച്ചു​ള്ള പ്ര​വ​ണ​ത അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല.
ഇ​ക്ക​ഴി​ഞ്ഞ ജൂ​ലൈ മൂന്ന് ഞാ​യ​റാ​ഴ്ച, ഫ​യ​ലു​ക​ൾ അ​തി​വേ​ഗം തീ​ർ​പ്പാ​ക്കാ​നു​ള്ള ദി​ന​മാ​ക്കി പ്ര​ഖ്യാ​പി​ച്ച​ത് അ​നേ​കം ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ളു​ടെ ഞാ​യ​റാ​ഴ്ച ആ​ച​ര​ണ​ത്തെ മു​ട​ക്കാ​നു​ള്ള ശ്ര​മ​മാ​യി​രു​ന്നു. അ​ധ്യാ​പ​ക പ​രി​ശീ​ല​നം, മ​ത്സ​ര​പ്പ​രീ​ക്ഷ​ക​ൾ എ​ന്നി​വ​യ്ക്കും സ​ർ​ക്കാ​ർ ഇ​പ്പോ​ൾ ഞാ​യ​റാ​ഴ്ച​ക​ളി​ലാ​ണു സ​മ​യം ക​ണ്ടെ​ത്തു​ന്ന​ത്. ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ​ക്കു ക്രൈ​സ്ത​വ സ്ഥാ​പ​ന​ങ്ങ​ളു​ടെ സൗ​ക​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​വാ​ൻ സ​ർ​ക്കാ​ർ നി​ർ​ബ​ന്ധി​ക്കു​ന്ന​തി​ലൂ​ടെ ഞാ​യ​റാ​ഴ്ച അ​വി​ടെ ന​ട​ത്തേ​ണ്ട വി​ശ്വാ​സ​പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ ത​ട​സ​പ്പെ​ടു​കയാണ്്.
വി​ശ്വാ​സി സ​മൂ​ഹ​ത്തെ മു​റി​പ്പെ​ടു​ത്തു​ന്ന ഇ​ത്ത​രം ന​ട​പ​ടി മ​തേ​ത​ര​ത്വ​ത്തി​ൽ വി​ശ്വ​സി​ക്കു​ന്നു​വെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന ജ​നാ​ധി​പ​ത്യ സ​ർ​ക്കാ​രി​നു ഭൂ​ഷ​ണ​മ​ല്ലെ​ന്നും ര​ണ്ട് ഞാ​യ​ർ പ്ര​വൃ​ത്തി​ദി​ന​മാ​ക്കി​യ തീ​രു​മാ​നം ഉ​ട​ൻ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും രൂ​പ​ത ആ​വ​ശ്യ​പ്പെ​ട്ടു.