ജ്യോ​തി​യി​ൽ അ​ന്താ​രാ​ഷ്ട്ര വൈ​ദ്യു​ത വാ​ഹ​നദി​നം ആ​ച​രി​ച്ചു
Friday, September 30, 2022 12:46 AM IST
തൃ​ശൂ​ർ: ജ്യോ​തി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ അ​ന്താ​രാ​ഷ്‌​ട്ര വൈ​ദ്യു​ത വാ​ഹ​ന ​ദി​നം പോ​ർ​ട്ട​ബി​ൾ സോ​ളാ​ർ ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന ചാ​ർ​ജ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത് ആ​ച​രി​ച്ചു. ജേ്യാ​തി​യി​ലെ ടാ​റ്റ ജ്യോ​തി ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ഇ​ൻ​ക്യൂ​ബേ​ഷ​ൻ സെ​ന്‍റ​റാ​ണ് 700 വാ​ട്ട് സോ​ളാ​ർ പാ​ന​ൽ ഘ​ടി​പ്പി​ച്ച ചാ​ർ​ജ​ർ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. സൂ​ര്യ​പ്ര​കാ​ശ​ത്തി​ന്‍റെ ല​ഭ്യ​ത അ​നു​സ​രി​ച്ച് മാ​റ്റി​സ്ഥാ​പി​ക്കാ​നാ​കു​ന്ന ചാ​ർ​ജ​ർ ഇ​രു ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ചാ​ർ​ജ് ചെ​യ്യാ​ൻ ഉ​പ​യോ​ഗി​ക്കാം.
സോ​ളാ​ർ ചാ​ർ​ജിം​ഗ് സ്റ്റേ​ഷ​ൻ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​സ് തേ​റാ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചാ​ർ​ജ​റി​ന്‍റെ സ്വി​ച്ച് ഓ​ൺ ക​ർ​മം അ​ക്കാ​ഡ​മി​ക് ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ജോ​സ് ക​ണ്ണ​മ്പു​ഴ നി​ർ​വ​ഹി​ച്ചു. എ​ൻ​ജി​നീ​യ​ർ​മാ​രാ​യ ഡോ. ​ഷാ​ജി ജെ​യിം​സ്, കെ.​ജെ. ജി​നേ​ഷ്, ന​വീ​ൻ സാം, ​സി. സു​മേ​ഷ്, ഡോ. ​കൃ​ഷ്ണ​നു​ണ്ണി, മ​ജീ​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് സം​രം​ഭ​ത്തി​ന്‍റെ ഉ​പ​ജ്ഞാ​താ​ക്ക​ൾ.