പ്ര​ഫ. എം. ​മാ​ധ​വ​ൻ​കു​ട്ടി സ്മാ​ര​ക അ​വാ​ർ​ഡ് മൊ​ണാ​ലി​സ ജ​നാ​ർ​ദന​ന്
Friday, September 30, 2022 12:46 AM IST
തൃ​ശൂ​ർ: പൂ​ര​പ്രേ​മി സം​ഘ​ത്തി​ന്‍റെ മു​ഖ്യ ഉ​പ​ദേ​ഷ്ടാ​വാ​യി​രു​ന്ന പ്ര​ഫ. എം. ​മാ​ധ​വ​ൻ​കു​ട്ടി​യു​ടെ സ്മ​ര​ണാ​ർ​ഥം ഏ​ർ​പ്പെ​ടു​ത്തി​യ അ​വാ​ർ​ഡി​ന് ഫോ​ട്ടോ​ഗ്ര​ഫ​ർ മൊ​ണാ​ലി​സ ജ​നാ​ർ​ദന​ൻ അ​ർ​ഹ​നാ​യി. 25,000 രൂ​പ​യും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്. മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ സി.​എ. കൃ​ഷ്ണ​ൻ ചെ​യ​ർ​മാ​നും പൂ​രം പ്ര​ദ​ർ​ശ​ന​ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ. ​വി​ജ​യ​രാ​ഘ​വ​ൻ, പൂ​ര​പ്രേ​മി സം​ഘം പ്ര​സി​ഡ​ന്‍റ് ബൈ​ജു താ​ഴേ​ക്കാ​ട്ട് എന്നിവർ അം​ഗ​ങ്ങ​ളു​മാ​യ ക​മ്മി​റ്റി​യാ​ണ് അ​വാ​ർ​ഡ് ജേ​താ​വി​നെ ക​ണ്ടെ​ത്തി​യ​ത്.
മാ​ധ​വ​ൻ​കു​ട്ടി മാ​സ്റ്റ​ർ പ​ഠി​ച്ച തൃ​ശൂ​ർ മോ​ഡ​ൽ ബോ​യ്സ് ഹൈ​സ്കൂ​ളി​ൽ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യ്ക്ക് ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക്കു​ള്ള പു​ര​സ്കാ​ര​ത്തി​ന് കെ.​എ​സ്. അ​ഭി​ജി​ത്ത് അ​ർ​ഹ​നാ​യി. മാ​സ്റ്റ​ർ പ​ഠി​ച്ച തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ ഗ​ണി​ത ശാ​സ്ത്ര​ ബി​രു​ദ​ത്തി​ന് ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ർ​ക്ക് നേ​ടി​യ സ്നോ​ജോ ടോ​ജു​വി​നെ​യും പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ക്കും. മാ​ധ​വ​ൻ​കു​ട്ടി അധ്യാപകനായിരുന്ന ആ​ലു​വ യു​സി കോ​ള​ജി​ലെ ശി​ഷ്യ​രാ​ണ് ഈ ​അ​വാ​ർ​ഡ് ന​ൽ​കു​ന്ന​ത്.
ച​ര​മ​വാ​ർ​ഷി​ക​ത്തോ​ടൊ​നു​ബ​ന്ധി​ച്ച് ന​വം​ബ​ർ 28ന് ​പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും.