ബാഗ് മോഷണം: യുവാവ് പിടിയിൽ
Friday, September 30, 2022 12:46 AM IST
തൃ​ശൂ​ർ: കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് മൊ​ബൈ​ൽ​ഫോ​ണും വി​ല​പ്പെ​ട്ട രേ​ഖ​ക​ളും പ​ണ​വു​മ​ട​ങ്ങു​ന്ന ബാ​ഗ് മോ​ഷ്ടി​ച്ച​യാ​ളെ ഈ​സ്റ്റ് പോ​ലീ​സ് പി​ടി​കൂ​ടി.
പ​ഴ​യ​ന്നൂ​ർ സ്വ​ദേ​ശി​യാ​യ ക​ല്ലേ​പ്പാ​ടം ചീ​രോ​ത്ത് വീ​ട്ടി​ൽ ജി​ഷ്ണു (27) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. എ​സ്ഐ കെ. ​ഉ​മേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ​ക്ത​ൻ ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കഴിഞ്ഞഓ​ഗ​സ്റ്റി​ലാ​ണു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.
പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യു​ടെ 16,000 രൂ​പ​യു​ടെ മൊ​ബൈ​ൽ​ഫോ​ണും 33,000 രൂ​പ​യും ലൈ​സ​ൻ​സ്, ആ​ധാ​ർ​കാ​ർ​ഡ് എ​ന്നി​വ​യുമാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.
പ്ര​തി പ​ഴ​യ​ന്നൂ​ർ, ആ​ല​ത്തൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ സ​മാ​ന കേ​സു​ക​ളി​ലും ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പോ​ക്സോ കേ​സി​ലും ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​യാ​ളാ​ണ്.
ഇ​ൻ​സ്പെ​ക്ട​ർ പി. ​ലാ​ൽ​കു​മാ​ർ, സീ​നി​യ​ർ സി​പി​ഒ സി.​എം. ജോ​മോ​ൻ, സി​പി​ഒ പി. ​ഹ​രീ​ഷ്, വി.​ബി. ദീ​പ​ക്, പി.​എം. അ​ഭി ബി​ലാ​യ്, സു​ഹൈ​ല്‍ ബാ​സി​ത് എ​ന്നി​വ​രും പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.