മ​നു​ഷ്യ​ജീ​വി​തം അ​ര്‍​ത്ഥ​പൂ​ര്‍​ണ​മാ​ക്കു​ന്ന​തി​ല്‍ ആ​ല്‍​ഫ പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന്‍റെ പ​ങ്ക് അ​നു​പ​മം: പി.​കെ. ഡേ​വി​സ് മാ​സ്റ്റ​ര്‍
Friday, September 30, 2022 12:46 AM IST
തൃ​ശൂ​ര്‍: ജീ​വി​ത​ത്തി​ല്‍ വ​ലി​യ നേ​ട്ട​ങ്ങ​ളു​ണ്ടാ​ക്കി​യ​വ​ര്‍​ക്കു​പോ​ലും അ​ന്ത്യ​കാ​ലം അ​ന്ത‌​സോ​ടെ​യും അ​ര്‍​ഥ​പൂ​ര്‍​ണ​മാ​യും ക​ഴി​യാ​ന്‍ പ​റ്റു​ന്നി​ല്ലെ​ന്ന​ത് ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. ഡേ​വി​സ് മാ​സ്റ്റ​ർ പ​റ​ഞ്ഞു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ല്‍​ഫ പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ ന​ട​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ നി​രീ​ക്ഷി​ക്കു​മ്പോ​ള്‍ ആ​ശ്വാ​സം തോ​ന്നു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ രം​ഗ​ത്തെ വെ​ല്ലു​വി​ളി​ക​ള്‍​ക്ക് പ​രി​ഹാ​ര പ​ദ്ധ​തി​ക​ള്‍ സാ​മൂ​ഹ്യ പി​ന്തു​ണ​യോ​ടെ ന​ട​പ്പാ​ക്കാ​ൻ പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ ന​ട​ത്തു​ന്ന ശി​ല്പ​ശാ​ല​ക​ളു​ടെ ഭാ​ഗ​മാ​യി സാ​ഹി​ത്യ അ​ക്കാ​ദ​മി​യി​ൽ സം​ഘ​ടി​പ്പി​ച്ച മൂ​ന്നാ​മ​ത് ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​ല്‍​ഫ പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ ചെ​യ​ര്‍​മാ​ന്‍ കെ.​എം. നൂ​റു​ദീ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ന പ​റ​യ​ങ്ങാ​ട്ടി​ല്‍, പു​ഴ​യ്ക്ക​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നി ജോ​സ്, കോ​ര്‍​പ​റേ​ഷ​ന്‍ ഡെ​പ്യൂ​ട്ടി മേ​യ​ര്‍ രാ​ജ​ശ്രീ ഗോ​പ​ന്‍, ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പി.​കെ. ഷാ​ജ​ന്‍, നി​കു​തി​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സാ​റാ​മ്മ റോ​ബ്സ​ണ്‍, തൃ​ശൂ​ര്‍ ഇ​നീ​ഷ്യേ​റ്റീ​വ് ഇ​ന്‍ പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ പ്ര​സി​ഡ​ന്‍റ് രാ​മ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

ആ​ല്‍​ഫ ക​മ്യൂ​ണി​റ്റി ഡ​യ​റ​ക്ട​ര്‍ സു​രേ​ഷ് ശ്രീ​ധ​ര​ന്‍ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​ല്‍​ഫ തൃ​ശൂ​ര്‍ ലി​ങ്ക് സെ​ന്‍റ​ര്‍ പ്ര​സി​ഡ​ന്‍റ് തോ​മ​സ് തോ​ല​ത്ത് സ്വാ​ഗ​ത​വും ഒ​ല്ലൂ​ര്‍ ലി​ങ്ക് സെ​ന്‍റ​ര്‍ ട്ര​ഷ​റ​ര്‍ ബാ​ബു പാ​നി​കു​ളം ന​ന്ദി​യും പ​റ​ഞ്ഞു.ജീ​വി​താ​ന്ത്യ പ​രി​ച​ര​ണ​ത്തെ​ക്കു​റി​ച്ച് ആ​ല്‍​ഫ മെ​ഡി​ക്ക​ല്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​ജോ​സ് ബാ​ബു, ച​ല​ന​ശേ​ഷി പ​രി​മി​ത​പ്പെ​ട്ട​വ​ര്‍ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളെ​ക്കു​റി​ച്ച് ചീ​ഫ് ഫി​സി​യോ​തെ​റാ​പ്പി​സ്റ്റ് എം.​എം. സു​ര്‍​ജി​ത്, ഡ​യാ​ലി​സി​സ് ആ​വ​ശ്യ​മു​ള്ള​വ​ര്‍ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ളെ​ക്കു​റി​ച്ച് ഡ​യാ​ലി​സി​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പി.​എ​ഫ്. ജോ​യ് തു​ട​ങ്ങി​യ​വ​ര്‍ സെ​ഷ​നു​ക​ള്‍ ന​യി​ച്ചു.