ട്രാ​ക്ട​റി​ന്‍റെ ഇ​രു​ന്പ് ച​ക്ര​ങ്ങ​ൾ മോ​ഷ്ടി​ച്ച പ്രതി അറസ്റ്റിൽ
Friday, September 30, 2022 12:47 AM IST
എ​രു​മ​പ്പെ​ട്ടി:​ ട്രാ​ക്ട​റി​ന്‍റെ ഇ​രു​ന്പ് ച​ക്ര​ങ്ങ​ൾ മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​യെ എ​രു​മ​പ്പെ​ട്ടി പൊ​ലീ​സ് അ​റ​സ്റ്റ ുചെ​യ്തു.
ക​റു​ക​പ്പു​ത്തൂ​ർ അ​കി​ലാ​ണം നാ​റാം​കു​ന്ന​ത്ത് മു​ഹ​മ്മ​ദ് അ​ൻ​ഷാ​ദ് (26) നെ​യാ​ണ് ഇ​ൻ​സ്പെ​ക്ട​ർ കെ.​കെ. ഭൂ​പേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റുചെ​യ്ത​ത്. എ​രു​മ​പ്പെ​ട്ടി ക​രി​യ​ന്നൂ​ർ പാ​ട​ശേ​ഖ​ര​ത്തി​നു സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്രാ​ക്ട​റി​ന്‍റെ ര​ണ്ട് ഗെ​യ്ജ് വീ​ലു​ക​ളാ​ണ് ഇ​യാ​ൾ മോ​ഷ്ടി​ച്ച് കൊ​ണ്ടുപോ​യ​ത്. പ​രാ​തി ല​ഭി​ച്ച​തി​നെത്തതു​ട​ർ​ന്ന് എ​സ്ഐ ടി.​എ​സ്. അ​നു​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ നെ​ല്ലു​വാ​യി​ലു​ള്ള ഗു​ഡ്സ് വാ​ഹ​ന​ത്തി​ലാ​ണ് ച​ക്ര​ങ്ങ​ൾ ക​യ​റ്റി കൊ​ണ്ട് പോ​യ​തെ​ന്ന് ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.
ഞാ​ങ്ങാ​ട്ടി​രി​യു​ള്ള ആ​ക്രി​ക​ട​യി​ൽ വീ​ലു​ക​ൾ വി​ൽ​പ്പ​ന ന​ട​ത്തി​യ​താ​യി പ്ര​തി അ​റി​യി​ച്ചു. ഇ​തി​നെ തു​ട​ർ​ന്ന് എ​സ്ഐ ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ തെര​ച്ചി​ലി​ൽ മു​റി​ച്ച് ക​ഷണ​ങ്ങ​ളാ​ക്കി​യ നി​ല​യി​ൽ ച​ക്രഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു.​എഎ​സ്ഐ ജ​യ​ൻ, സി​പി​ഒ കെ. ​സ​ഗു​ണ്‍, കെ.വി. സു​ഗ​ത​ൻ എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.