വി​നോ​ദയാ​ത്ര​ ഒരു​ക്കി കാ​രു​ണ്യ സൊ​സൈ​റ്റി
Saturday, October 1, 2022 12:55 AM IST
പ​റ​പ്പൂ​ർ: വ​യോ​ജ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്നു വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി സൗ​ജ​ന്യ വി​നോ​ദയാ​ത്ര. പ​റ​പ്പൂ​ർ കാ​രു​ണ്യ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യാ​ണു യാ​ത്ര ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. തോ​ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 65 വ​യ​സ് ക​ഴി​ഞ്ഞ​വ​രും തൃ​ശൂ​ർ ജി​ല്ല​യി​ൽ ഇ​ത​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 70 വ​യ​സു ക​ഴി​ഞ്ഞ​വ​രും ജി​ല്ല​യി​ലെ എ​ല്ലാ ഓ​ർ​ഫ​നേ​ജു​ക​ളി​ലെ​യും 60 വ​യ​സു തി​ക​ഞ്ഞ അ​ന്തേ​വാ​സി​ക​ൾ​ക്കു​മാ​യാ​ണു യാ​ത്ര ന​ട​ത്തു​ന്ന​ത്. നാ​നൂ​റോ​ളം വ​യോ​ജ​ന​ങ്ങ​ൾ യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നു പ്ര​സി​ഡ​ന്‍റ് സി.​സി. ഹാ​ൻ​സ​ൻ, സെ​ക്ര​ട്ട​റി പി.​ഒ. സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു.
വാ​ർ​ധ​ക്യ​ത്തി​ലും തേ​ടി​യെ​ത്തു​ന്ന ആ​ന​ന്ദയാ​ത്ര നാ​ളെ രാ​വി​ലെ 7.45ന് ​പ​റ​പ്പൂ​ർ മാ​ർ​ക്ക​റ്റി​ൽ സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എം​എ​ൽ​എ​യും ഫാ. ​ആ​ന്‍റ​ണി ആ​ലൂ​ക്ക​യും ചേ​ർ​ന്ന് ഫ്ലാഗ് ഓ​ഫ് ചെ​യ്യും. പ​ഞ്ചാ​യത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. പോ​ൾ​സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പു​ഴയ്​ക്ക​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നി ജോ​സ് മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.8.30ന് ​തൃ​ശൂ​ർ വ​ട​ക്കു​ന്നാ​ഥ​ൻ ക്ഷേ​ത്ര മൈ​താ​നി​യി​ൽ ന​ൽ​കു​ന്ന സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ ബി​ഷ​പ് മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ പ​ങ്കെ​ടു​ക്കും. ക​ല്യാ​ണ്‍ സി​ൽ​ക്സ് എം​ഡി ടി.​എ​സ്. പ​ട്ടാ​ഭി​രാ​മ​ൻ, ഡ​ബി​ൾ ഹോ​ഴ്സ് എംഡി സ​ജീ​വ് മ​ഞ്ഞി​ല എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.
11 ന് ​നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന വ​യോ​ജ​ന സം​ഘ​ത്തെ സി​യാ​ൽ എം​ഡി എ​സ്. സു​ഹാ​സ്, എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ എ.​എം. ഷ​ബീ​ർ എ​ന്നി​വ​ർ സ്വീ​ക​രി​ക്കും.12.30 ന് ​ഹൈ​ക്കോ​ട​തി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​രു​ന്ന വ​യോ​ജ​ന സം​ഗ​മം ജ​സ്റ്റി​സ് കെ. ​വി​നോ​ദ് ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. കൊ​ച്ചൗ​സേ​ഫ് ചി​റ്റി​ല​പ്പി​ള്ളി പ​ങ്കെ​ടു​ക്കും. ഫോ​ർ​ട്ട് കൊ​ച്ചി​യി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച ശേ​ഷം വ​ല്ലാ​ർ​പ്പാ​ടം വ​ഴി മ​റൈ​ൻ ഡ്രൈ​വി​ലെ​ത്തി കൊ​ച്ചി കാ​യ​ലി​ൽ ബോ​ട്ടിം​ഗും ന​ട​ത്തും. കോ​വി​ഡ് കാ​ല​ത്ത് മു​ട​ങ്ങി​യ കാ​രു​ണ്യ യാ​ത്ര പു​ന​രാ​രം​ഭി​ക്കു​ന്ന ആ​ഹ്ലാദ നി​റ​വി​ലാ​ണ് എ​ല്ലാ​വ​രും.