സം​രം​ഭ​ക​ത്വ വ​ർ​ഷം: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വാ​ർ​ഡ്
Saturday, October 1, 2022 12:55 AM IST
ചാ​വ​ക്കാ​ട്: ഗു​രു​വാ​യൂ​ർ മ​ണ്ഡ​ല​ത്തി​ൽ ഒ​രു വ​ർ​ഷം ഒ​രു ല​ക്ഷം പ​ദ്ധ​തി​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വാ​ർ​ഡ് ന​ൽ​കു​മെ​ന്ന് എ​ൻ.​കെ.​അ​ക്ബ​ർ എം​എ​ൽ​എ അ​റി​യി​ച്ചു.
പ​ദ്ധ​തി​യു​ടെ മ​ണ്ഡ​ല​ത​ല അ​വ​ലോ​ക​ന​യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ വി​പു​ല​മാ​യ കാ​ന്പ​യി​ൻ ന​ട​ത്താ​ൻ നി​ർ​ദേ​ശി​ച്ചു. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന കോ​ള​ജു​ക​ളെ കൂ​ടി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തും.
വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്രാ​വീ​ണ്യം നേ​ടി​യ വ്യ​ക്തി​ക​ളെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്കും. കു​ടും​ബ​ശ്രീ, ജ​ന​പ്ര​തി​നി​ധി​ക​ൾ, വ്യ​വാ​സി​യ​ഖ​ൽ തു​ട​ങ്ങി​യ​വ​രെ ഉ​ൾ​പ്പെ​ടു​ത്തി യോ​ഗം ചേ​രും. ന​വം​ബ​റി​ൽ അ​വ​ലോ​ക​ന​യോ​ഗം ന​ട​ത്തും.
ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ഷീ​ജ പ്ര​ശാ​ന്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്ു​മാ​രാ​യ മി​സ്രി​യ മു​സ്താ​ഖ് അ​ലി, കെ.​സി.​പ്ര​സാ​ദ്, വി​വി​ധ പ​ഞ്ചാ​യ​ത്ത്പ്ര​സി​ഡ​ന്‍റു​മാ​ർ, വ്യ​വ​സാ​യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ, ബി​ഡി​ഒ, ബാ​ങ്ക് പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.