പോ​പ്പു​ല​ർ ഫ്ര​ണ്ടി​ന്‍റെ ജി​ല്ലാ ഓ​ഫീ​സ് സീ​ൽ​ചെ​യ്തു
Saturday, October 1, 2022 12:55 AM IST
ചാ​വ​ക്കാ​ട്: പോ​പ്പു​ല​ർ ഫ്ര​ണ്ടി​ന്‍റെ ജി​ല്ലാ ഓ​ഫീ​സാ​യ ചാ​വ​ക്കാ​ട് തെ​ക്ക​ഞ്ചേ​രി​യി​ലെ ഓ​ഫീ​സ് കെ​ട്ടി​ടം ഇ​ന്ന​ലെ വൈ​കീ​ട്ട് ഐ​എ​ൻ​എ അ​ട​ച്ചു​പൂ​ട്ടി സീ​ൽ​ചെ​യ്തു. ഐ​എ​ൻ​എ കൊ​ച്ചി ഓ​ഫീ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഇ​ൻ​സ്പെ​ക്ട​ർ ആ​ർ.​ഉ​മേ​ഷ് റാ​യി​യു​ടെ ഉ​ത്ത​ര​വ് പോ​പ്പു​ല​ർ ഫ്ര​ണ്ടി​ന്‍റെ ഓ​ഫീ​സ് വാ​തി​ലി​ൽ പ​തി​ച്ചു.
കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​രോ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ഓ​ഫീ​സ് സീ​ൽ​ചെ​യ്യു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യി ഗു​രു​വാ​യൂ​ർ എ​സി​പി കെ.​ജി.​സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ഫീ​സി​ൽ നോ​ട്ടീ​സ് പ​തി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കൊ​ച്ചി​യി​ൽ​നി​ന്നു​ള്ള സം​ഘം എ​ത്തി​യ​ത്.
പോ​പ്പു​ല​ർ ഫ്ര​ണ്ടി​ന്‍റെ പ്ര​വ​ർ​ത്ത​ക​നും ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ട​മ​യു​മാ​യ ഫാ​രീ​സ് അ​ബൂ​ബ​ക്ക​റി​നെ വി​ളി​ച്ചു​വ​രു​ത്തി ഓ​ഫീ​സ് സീ​ൽ ചെ​യ്യു​ന്ന​തി​ന്‍റെ കാ​ര​ണ​ങ്ങ​ളും കെ​ട്ടി​ടം മ​റ്റൊ​ന്നി​നും ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും അ​റി​യി​ച്ച് ഉ​ത്ത​ര​വി​ൽ ഒ​പ്പു​വ​പ്പി​ച്ചു.
ത​ഹ​സി​ൽ​ദാ​ർ ടി.​കെ.​ ഷാ​ജി, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ പി.​ രാ​ജ​ൻ, എ​സ്എ​ച്ച്ഒ വി​പി​ൻ കെ.​ വേ​ണു​ഗോ​പാ​ൽ, എ​സ്ഐ​മാ​രാ​യ വി​ജി​ത്ത് പി.​ക​ണ്ണ​ൻ, സ്പെ​ഷ്യ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ എം.​ആ​ർ.​ര​ഞ്ജി​ത്ത്, വി​ല്ലേ​ജ് ഓ​ഫീ​സ​ർ ഷീ​ജ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് സീ​ൽ ചെ​യ്ത​ത്.