വടക്കാഞ്ചേരി നഗരസഭയിൽ ആ​രോ​ഗ്യ​ന​ഗ​രം പ​ദ്ധ​തി​ക്ക് ഇ​ന്നു തു​ട​ക്കം കു​റി​ക്കും
Saturday, October 1, 2022 12:59 AM IST
വ​ട​ക്കാ​ഞ്ചേ​രി: ന​ഗ​ര​സ​ഭ ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച "ആ​രോ​ഗ്യ ന​ഗ​രം​' പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 9.30.ന് ​ആ​ര്യാം​പാ​ടം പ​ക​ൽ വീ​ട്ടി​ൽ പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ - ദേ​വ​സ്വം മ​ന്ത്രി കെ.​ രാ​ധാ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
ഇ​ന്ത്യ​യി​ൽ ത​ന്നെ ആ​ദ്യ​മാ​യാ​ണ് ഈ ​പ​ദ്ധ​തി വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​നാ​യി ന​ഗ​ര​സ​ഭ അഞ്ചുല​ക്ഷം രൂ​പ​യാ​ണ് നീ​ക്കി​വ​ച്ചിട്ടു​ള്ള​ത്. കി​ല, കേ​ര​ള ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല എ​ന്നി​വ​രു​ടെ​ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ക​മ്യൂ​ണി​റ്റി സ്കൂ​ൾ ഓ​ഫ് ഹെ​ൽ​ത്തി ഏ​ജി​ംഗ് എ​ന്ന​താ​ണ് ആ​രോ​ഗ്യന​ഗ​ര​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം.
വാ​ർ​ധ​ക്യ​ത്തി​ലേ​ക്ക് എ​ത്തു​ന്ന​വ​ർ​ക്ക് ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​താ​വ​സ്ഥ പ്ര​ധാ​നം ചെ​യ്യു​ന്ന​തി​ന് ന​ഗ​ര​സ​ഭ പ​ദ്ധ​തി ത​യാ​റാ​ക്കും.​ ഇ​തി​നാ​യി വ​യോ​ധി​ക​ർ​ക്കും മ​ധ്യ​വ​യ​സ​്കർ​ക്കും പ്ര​ത്യേ​കം പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കു​മെ​ന്നും ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.​
യു​വ​ത​ല​മു​റ​യ്ക്ക് വ​രുംകാ​ല​ങ്ങ​ളി​ൽ എ​ങ്ങ​നെ ജീ​വി​ച്ചാ​ലാ​ണ് ആ​രോ​ഗ്യ​ക​ര​മാ​യി വ​ർ​ധ​ക്യം ആ​ഘോ​ഷി​ക്കാ​ൻ ക​ഴി​യു​ക​യെ​ന്ന് പൊ​തു​സ​മൂ​ഹ​ത്തെ പ​രി​ശീ​ലി​പ്പി​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ മ​റ്റൊ​രു പ്ര​ധാ​ന പ​രി​പാ​ടി.​ വ​യോ​ജ​ന​ങ്ങ​ളെ ചി​കി​ത്സി​ക്കാ​ൻ താ​ല്പ​ര്യ​മു​ള്ള ഹോം​നേ​ഴ്സാ​യി സേ​വ​ന​മ​നു​ഷ്ടി​ക്കു​ന്ന​വ​ർ​ക്ക് ജെ​റി​യാ​ട്രി​ക്ക് കെ​യ​ർ പ​രി​ശീ​ല​നം ന​ൽ​കു​ക​യും അം​ഗീ​ക​രി​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​നും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ഴി​യും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​എ​ൻ.​ സു​രേ​ന്ദ്ര​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ ഷീ​ല മോ​ഹ​ൻ,സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ എം.​ആ​ർ.​ അ​നൂ​പ് കി​ഷോ​ർ, പി.​ആ​ർ.​ അ​ര​വി​ന്ദാ​ക്ഷ​ൻ, സി.​വി.​ മു​ഹ​മ്മ​ദ് ബ​ഷീ​ർ, എ.​എം. ​ജ​മീ​ലാ​ബി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.