പേരകം: സെന്റ് മേരീസ് പള്ളി കേരള ലേബർ മൂവ്മെന്റ് വാർഷികവും കുടുംബസംഗമവും നടത്തി. ഉന്നതവിജയം നേടിയ വിദ്യാർഥികളേയും മുതിർന്ന തൊഴിലാളികളേയും ചടങ്ങിൽ ആദരിച്ചു.
ഫാ. പ്രിൻസ് ചിരിയങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. അതിരൂപത കെഎൽഎം പ്രസിഡന്റ് ബിജു ചിറയത്ത് മുഖ്യപ്രഭാഷണം നടത്തി. ടി.സി. ജോർജ് അധ്യക്ഷനായിരുന്നു. തോമസ് ചിറമ്മൽ, ആന്റോ പോൾ, ജഗൻ പാലയൂർ, ബിനു താണിക്കൽ, പിയൂസ് മുട്ടത്ത്, ജോണ്സൻ മാറോക്കി, ജിസ് മോൻ, ജിൽസൻ മുട്ടത്ത്, സാന്ദ്ര ജോർജ്, ബിന്നി ജോർജ് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി ഇ.എ. ജെയിംസ് - പ്രസിഡന്റ്, ജോഷി ചീരൻ - സെക്രട്ടറി, ടി.സി. ജോർജ് - ട്രഷറർ, വനിതാവിഭാഗം - ബിന്ദു ടോണി- പ്രസിഡന്റ്, ബീന ജോയ് - സെക്രട്ടറി, റീന ജയിംസ് - ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.