പ​ത്ത​ൻ​സ് ഹോ​ട്ട​ൽ കെ​ട്ടി​ട​ത്തി​ൽ തീ ​പി​ടി​ത്തം, ആ​ള​പാ​യ​മി​ല്ല
Saturday, October 1, 2022 12:59 AM IST
തൃ​ശൂ​ർ: സ്വ​രാ​ജ് റൗ​ണ്ടി​ലെ പ​ത്ത​ൻ​സ് ഹോ​ട്ട​ൽ കെ​ട്ടി​ട​ത്തി​ൽ തീ ​പി​ടി​ത്തം. ആ​ള​പാ​യ​മി​ല്ല. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി തീ​യ​ണ​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.50 നാ​ണു തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.
പ​ത്ത​ൻ​സ് ഹോ​ട്ട​ൽ കെ​ട്ടി​ട​ത്തി​ലെ മിം​ഗ് പാ​ല​സ് ചൈ​നീ​സ് റെ​സ്റ്റോ​റ​ന്‍റി​ന്‍റെ ആ​വ​ശ്യ​ത്തി​നാ​യി അ​ഞ്ചാം​നി​ല​യി​ൽ ടെ​റ​സി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ജ​ന​റേ​റ്റ​റി​നാ​ണു തീ​പി​ടി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ശ​രി​യാ​ക്കി​ക്കൊ​ണ്ടു​വ​ന്ന ജ​ന​റേ​റ്റ​ർ വീ​ണ്ടും പ്ര​വ​ർ​ത്തി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ സ്പാ​ർ​ക്കി​ൽ​നി​ന്നാ​ണു തീ​ പ​ട​ർ​ന്ന​ത്. ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ർ താ​മ​സി​ച്ചി​രു​ന്ന മു​റി​ക്കു സ​മീ​പ​മാ​ണു ജ​ന​റേ​റ്റ​ർ സ്ഥാ​പി​ച്ചി​രു​ന്ന​ത്. വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് എ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലി​ൽ തീ​പ​ട​രു​ന്ന​തു ത​ട​യാ​നാ​യി. ര​ണ്ടു യു​ണി​റ്റ് ഫ​യ​ർ എ​ൻ​ജി​നു​ക​ൾ എ​ത്തി​യാ​ണു തീ​യ​ണ​ച്ച​ത്. സ​മീ​പ​ത്തെ കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്കു തീ ​പ​ട​രാ​തി​രു​ന്ന​തു വ​ൻ ദു​ര​ന്തം ഒ​ഴി​വാ​ക്കി.
ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​ർ അ​രു​ൺ ഭാ​സ്കർ, സീ​നി​യ​ർ ഫ​യ​ർ റ​സ്ക്യൂ ഓ​ഫീ​സ​ർ ജോ​തി​കു​മാ​ർ, ഫ​യ​ർ റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ സ്മി​നേ​ഷ് കു​മാ​ർ, രാ​കേ​ഷ്, ജി​മോ​ദ്, ശ്യാം, ​സ​തീ​ഷ്, അ​ന​ന്തു സജി​ൻ, പ്ര​കാ​ശ് ഷാ​ജ​ൻ, അ​നി​ൽകു​മാ​ർ എ​ന്നി​വ​ർ ര​ക്ഷാപ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.