ഒ​രു​മ​ന​യൂ​ർ ലി​റ്റി​ൽ ഫ്ല​വ​ർ ദേ​വാ​ല​യ​ത്തി​ൽ തിരുനാൾ
Sunday, October 2, 2022 1:21 AM IST
ചാവക്കാട്: ഒ​രു​മ​ന​യൂ​ർ ലി​റ്റി​ൽ ഫ്ല​വ​ർ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യാ​യു​ടേ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റേയും സം​യു​ക്ത തി​രു​നാ​ളി​നു കൊ​ടി​യേ​റി. പാലയൂർ മാർതോമ മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ തീർഥ കേന്ദ്രം ആർച്ച് പ്രീസ്റ്റ് ഫാ​. ​ഡേ​വി​സ് ക​ണ്ണ​ന്പു​ഴ തി​രു​നാ​ൾ കൊ​ടി​യേ​റ്റം നി​ർവ​ഹി​ച്ചു.

ഇ​ട​വ​ക​ വി​കാ​രി ​ഫാ​. ഏ​ബി​ൾ ചി​റ​മ്മ​ലി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ കൈ​ക്കാ​ര​ന്മാ​രാ​യ സാ​ജ​ൻ ജോ​ർ​ജ്, ബി​ജു ജോ​സ​ഫ്, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഷെ​ലി​നോ​വ് അ​ബ്രാ​ഹം, ക​ണ്‍​വീ​ന​ർ​മാ​ർ തു​ട​ങ്ങിയ ഇ​ട​വ​ക വി​ശ്വാ​സി സ​മൂ​ഹ​ം ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. ഒ​ക്ടോ​ബ​ർ 10 വ​രെ തീ​യ​തി​ക​ളി​ലാ​ണ് തി​രു​നാ​ൾ ആ​ഘോ​ഷം.