ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ൽ നാ​ല്പ​തു മ​ണി​ക്കൂ​ർ ആ​രാ​ധ​ന സ​മാ​പി​ച്ചു
Sunday, October 2, 2022 1:21 AM IST
പാ​വ​റ​ട്ടി: ആ​ത്മീ​യ ചൈ​ത​ന്യം പ​ക​ർ​ന്ന ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​ത്തോ​ടെ പാ​വ​റ​ട്ടി സെ​ന്‍റ് തോ​മാ​സ് ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്നു വ​ന്ന നാ​ൽ​പ​ത് മ​ണി​ക്കൂ​ർ ആ​രാ​ധ​ന സ​മാ​പി​ച്ചു. രാ​വി​ലെ ന​ട​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, വ​ച​ന സ​ന്ദേ​ശം, ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം എ​ന്നി​വ​ക്ക് ദേ​വ​മാ​താ പ്രൊ​വി​ൻ​സ് പ്രൊ​വി​ൻ​ഷ്യാ​ൾ ഫാ.​ഡേ​വീ​സ് പ​ന​ക്ക​ൽ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ആ​ശ്ര​മാ​ധി​പ​ൻ ഫാ.​ആ​ന്‍റ​ണി വേ​ല​ത്തി​പ​റ​ന്പി​ൽ, പ്രീ​സ്റ്റ് ഇ​ൻ ചാ​ർ​ജ്ജ് ഫാ.​ര​ഞ്ചു തെ​ക്കി​നി​യ​ത്ത് എ​ന്നി​വ​ർ ആ​രാ​ധ​നാ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഇന്ന് ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ​യു​ടെ തി​രു​ന്നാ​ൾ ആ​ഘോ​ഷി​ക്കും.