അ​ക്ഷ​യ സം​രം​ഭ​ക​ർ​ക്കു താ​ങ്ങാ​യി "ഫേ​സ്'കൂ​ട്ടാ​യ്മ
Monday, October 3, 2022 12:34 AM IST
തൃ​ശൂ​ർ: വ്യാ​ജ ജ​ന​സേ​വ​ന കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം ത​ട​യാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ക്ഷ​യ സം​രം​ഭ​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഫേ​സ് (ഫോ​റം ഓ​ഫ് അ​ക്ഷ​യ സെ ​ന്‍റ​ർ എ​ന്‍റ​ർ​പ്ര​ണേ​ഴ്സ്)​ ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ലാ സ​മ്മേ​ള​നം സാ​ഹി​ത്യ അ​ക്കാ​ദ​മി ച​ങ്ങ​മ്പു​ഴ ഹാ​ളി​ൽ ഫേ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​പി. സ​ദാ​ന​ന്ദ​ൻ ഉദ് ഘാടനം ചെയ്തു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ്റ്റീ​ഫ​ൻ ജോ​ൺ അ​ധ്യ​ക്ഷ​നാ​യി.
ജ​ഫേ​ഴ്സ​ൻ മാ​ത്യു, സു​നി​ൽ സൂ​ര്യ, ആ​സാ​ദ് മാ​സ്റ്റ​ർ, അ​ര​വി​ന്ദാ​ഷ​ൻ മാ​സ്റ്റ​ർ, സ​തി​ദേ​വി, ടി.​വി. സി​ഗീ​ഷ്, ജ​യി​ൻ ബാ​ബു, ല​ത വി​ജ​യ​കു​മാ​ർ, ഗീ​തി വി​ജ​യ​കു​മാ​ർ എ ന്നിവ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി ക​ളാ​യി ജ​ഫേ​ഴ്സ​ൻ മാ​ത്യു - പ്ര​സി​ഡ​ന്‍റ്, സു​നി​ൽ സൂ​ര്യ - സെ​ക്ര​ട്ട​റി, സ​തീ​ദേ​വി - ഖ​ജാ​ൻ​ജി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.