സ​ഹൃ​ദ​യ അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സിൽ മാ​നേ​ജ്മെ​ന്‍റ് അ​സോ. ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, October 3, 2022 12:34 AM IST
കൊ​ട​ക​ര:​ സ​ഹൃ​ദ​യ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സി​ലെ മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ ഈ ​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം (സ്മാ​ർ​ട്ട് ) കൊ​മേ​ഴ്സ്യ​ൽ പ്രോ​ഡ​ക്ട്സ് ആ​ന്‍ഡ് സ​ർ​വീ​സ​സ് ഏ​ഷ്യ പ​സ​ഫി​ക് സൗ​ത്ത് ഏ​ഷ്യ റീ​ജ​ണൽ ട്രെ​യി​നി​ംഗ് ആ​ന്‍ഡ് ബി​സി​ന​സ് മാ​നേ​ജ​ർ ലോ​കേ​ഷ് മ​ട്ട ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ റവ. ഡോ.​ ഡേ​വി​സ് ചെ​ങ്ങി​നി​യാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്രി​ൻ​സി​പ്പ​ൽ ഡോ.​ മാ​ത്യു പോ​ൾ ഉൗ​ക്ക​ൻ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ ഡോ.​ എം.​ജെ.​ റാ​ണി, ഡോ. ​കെ.​എ​ൽ.​ ജോ​യ്, വ​കു​പ്പു ത​ല​വ​ൻ സാ​വി​യോ ഫെ​ർ​ണാ​ണ്ട​സ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.
മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി അ​നു​റി​ഷേ​ത്, പി.​ സു​രേ​ഷ്, അ​ക്ഷി​ക ഗം​ഗാ​ധ​ർ, ക്രി​സ്റ്റോ ലോ​ന എ​ന്നി​വ​ർ ചു​മ​ത​ല​യേ​റ്റു.
എ ​ഗ്ലോ​ബ​ൽ പേ​ഴ്സ്പെ​ക്ടീ​വ് ഓ​ണ്‍ ഏ​വി​യേ​ഷ​ൻ ഇ​ൻ​ഡ​സ്ട്രി എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​റും ഉ​ണ്ടാ​യി.