സ്ഥി​രം​നി​യ​മ​നം ന​ല്കി​യി​ല്ല; ഭി​ന്ന​ശേ​ഷി​ക്കാ​ർ പ്ര​ക്ഷോ​ഭ​ത്തി​ന്
Monday, October 3, 2022 12:34 AM IST
തൃ​ശൂ​ർ: വാ​ഗ്ദാ​നം ചെ​യ്ത സ്ഥി​രംനി​യ​മ​നം ന​ല്കി​യി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച്‍​വ​ഴി താ​ത്കാ​ലി​ക ജോ​ലി​യി​ൽ ഏ​ർ​പ്പെ​ട്ടു പി​രി​ച്ചു​വി​ട​പ്പെ​ട്ട ഭി​ന്ന​ശേ​ഷി​ക്കാ​ർ ന​വം​ബ​ർ മു​ത​ൽ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്.
1999 മു​ത​ൽ 2003 വ​രെ സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ ആ​റു മാ​സം ജോ​ലി ചെ​യ്ത 2500ഓ​ളം ഭി​ന്ന​ശേ​ഷി​ക്കാ​രെ ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​ർ സൂ​പ്പ​ർ ന്യൂ​മ​റ​റി ത​സ്തി​ക സൃ​ഷ്ടി​ച്ച് നി​യ​മി​ച്ചി​രു​ന്നു. ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് സ്ഥി​രം​നി​യ​മ​നം ന​ൽ​കാ​മെ​ന്നു മ​ന്ത്രി​യാ​യി​രു​ന്ന ശ്രീ​മ​തി ടീ​ച്ച​റും പി​ന്നീ​ടു മ​ന്ത്രി​യാ​യ ആ​ർ. ബി​ന്ദു​വും ഉ​റ​പ്പു​ന​ൽ​കി​യെ​ങ്കി​ലും പാ​ലി​ച്ചി​ല്ല. ജോ​ലി കാ​ത്തി​രി​ക്കു​ന്ന അ​യ്യാ​യി​രം പേ​രി​ൽ കു​റെ പേ​ർ​ക്ക് പ്രാ​യ​പ​രി​ധി പി​ന്നി​ട്ടു. ചി​ല​ർ രാ​ജി​വ​ച്ചു​പോ​യി. ആ​വ​ശ്യ​മു​ന്ന​യി​ച്ച് മൂ​ന്നു​ത​വ​ണ സം​ഘ​ടി​പ്പി​ച്ച പ്ര​ക്ഷോ​ഭം പ​രി​ഗ​ണി​ക്കാ​മെ​ന്ന ഇ​ട​തു സ​ർ​ക്കാ​രി​ന്‍റെ ഉ​റ​പ്പി​ൽ അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, വാ​ക്കു​പാ​ലി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണു വീ​ണ്ടും പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങു​ന്ന​തെ​ന്നു സം​യു​ക്ത കൂ​ട്ടാ​യ്മ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് പൂ​ങ്കു​ന്നം പ​റ​ഞ്ഞു.