യു​വ​തി​യു​ടെ ഇ​രു​ച​ക്ര​വാ​ഹ​നം ക​ത്തി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Monday, October 3, 2022 12:38 AM IST
കൊ​ര​ട്ടി: കൊ​ര​ട്ടി​യി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ ഇ​രു​ച​ക്ര വാ​ഹ​നം ക​ത്തി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. കൊ​ര​ട്ടി കി​ൻ​ഫ്ര പാ​ർ​ക്കി​ന് സ​മീ​പ​ം താ​മ​സി​ക്കു​ന്ന ക​ണ്ണ​ങ്കോ​ട് വീ​ട്ടി​ൽ നി​സാ​മു​ദീ​നെ (42)യാ​ണു കൊ​ര​ട്ടി സി ഐ ബി.​കെ.​ അ​രു​ണ്‍ അ​റ​സ്റ്റ് ചെ​യ്ത​ത്.

കൊ​ര​ട്ടി ല​ത്തീ​ൻ പ​ള്ളി​ക്കു സ​മീ​പം താ​മ​സി​ക്കു​ന്ന മു​ത്തു​മാ​രി​യു​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​മാ​ണു ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ ക​ത്തി​ച്ച​ത്.

നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണു നി​സാ​മു​ദ്ദീ​ൻ. യു​വ​തി​യോ​ടു വി​വാ​ഹാ​ഭ്യ​ർ​ഥന ന​ട​ത്തി​യി​രു​ന്നു.

വി​ധ​വ​യാ​യ യു​വ​തി​യെ പ​ല​ത​വ​ണ ഇ​യാ​ൾ ഭീ​ഷി​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു​വ​ത്രേ. ക​ഴി​ഞ്ഞ ദി​വ​സ​വും ഇ​ത്ത​ര​ത്തി​ൽ ഭീ​ഷി​ണി​യു​ണ്ടാ​യെ​ന്ന് യു​വ​തി കൊ​ര​ട്ടി സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​ഞ്ഞു.

എ​സ്ഐ​മാ​രാ​യ ഷാ​ജു എ​ട​ത്താ​ട​ൻ, സി.​എ​സ്. സൂ​ര​ജ്, സി.​എ​ൻ. എ​ബി​ൻ, സീ​നി​യ​ർ സി​പിഒ​മാ​രാ​യ വി.​ആ​ർ. ര​ഞ്ജി​ത്ത്, കെ.​എ. പ്ര​ദീ​പ്, സി​പി​ഒ ദീ​പു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണു പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.