ക​നാ​ൽ ബ​ണ്ട് റോ​ഡി​ലെ കാ​ന​ന​പാ​ത വെ​ട്ടി​ത്തെ​ളി​ച്ചു
Monday, October 3, 2022 12:38 AM IST
മേ​ലൂ​ർ: ക​നാ​ൽ ബ​ണ്ട് റോ​ഡി​ലെ കാ​ന​ന​പാ​ത വെ​ട്ടി​ത്തെ​ളി​ച്ചു. മേ​ലൂ​ർ പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡ് കു​ന്ന​പ്പി​ള്ളി കു​റു​പ്പം ഇ​ട​തു​ക​ര ക​നാ​ൽ ബ​ണ്ട് റോ​ഡാ​ണു നി​ല​വി​ൽ കാ​ട്ടു​വ​ഴി​ക്കു തു​ല്യ​മാ​യി കി​ട​ന്നി​രു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം വാ​ർ​ഡ് മെ​ന്പ​ർ ല​ക്ഷ​മി അ​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡി​ന്‍റെ ശു​ചി​ക​ര​ണം ന​ട​ത്തി. പു​ഷ്പ​ഗി​രി - പൂ​ലാ​നി വ​ഴി​യി​ൽ നി​ന്നു കു​ന്ന​പ്പി​ള്ളി - അ​ടി​ച്ചി​ലി​യി​ലേ​യ്ക്കു ഏ​റ്റ​വും എ​ളു​പ്പ​ത്തി​ൽ ക​ട​ന്നു പോ​കു​വാ​ൻ കാ​ൽ​നാ​ട, ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ ഉ​പ​യോ​ഗി​ച്ചു വ​രു​ന്ന റോ​ഡാ​ണി​ത്.

പ്ര​സ്തു​ത റോ​ഡി​ന്‍റെ ആ​രം​ഭ​വും അ​വ​സാ​ന​വും ടാ​റിം​ഗ് ന​ട​ത്തി മി​ക​വു​റ്റ​താ​ക്കി. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു മു​ന്പ് കു​റു​പ്പം ഭാ​ഗ​ത്തേ​യ്ക്കു കോ​ണ്‍​ക്രീ​റ്റ് ചെ​യ്യു​ക​യും അ​വ​ശേ​ഷി​ക്കു​ന്ന​വ വ​ലി​യ തോ​തി​ൽ കാ​ട് നി​റ​ഞ്ഞു കി​ട​ക്കു​ക​യു​മാ​യി​രു​ന്നു.

ര​ണ്ടു വ​ശ​ങ്ങ​ളി​ലേ​ക്കു​മു​ള്ള കാ​ഴ്ച മ​റ​യു​ക​യും ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ശ​ല്യ​വും ഇ​വി​ടെ വ​ർ​ധി​ച്ചു. യാ​ത്ര​ക്കാ​രു​ടേ​യും നാ​ട്ടു​കാ​രു​ടേ​യും ദു​രി​ത യാ​ത്ര​യെ കു​റി​ച്ച് ഒാ​ഗ​സ്റ്റ് 18നു ​ദീ​പി​ക വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ, പ​ബ്ലി​ക് നേ​ഴ്സ് വ​ത്സ, പി.​ആ​ർ. പ്ര​ദീ​പ് തു​ട​ങ്ങി​യ​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് റോ​ഡ് വൃ​ത്തി​യാ​ക്കി​യ​ത്.